Print this page

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കും: മന്ത്രി കെ രാജൻ

By February 20, 2023 124 0
സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ആദ്യമായി ഭൂമി സെറ്റിൽമെന്റ് രേഖകൾ തയ്യാറാക്കുന്നതിനുള്ള വിദഗ്ധ ചർച്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.


നിലവിലുള്ള ഭൂരേഖകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനുമുള്ള ഏകീകൃത പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുമായാണു സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേയ്ക്കു സർക്കാർ തുടക്കം കുറിച്ചത്. വിവരങ്ങൾ, ഭരണനിർവഹണം, നിയന്ത്രണം, ഉപയോഗം, ഭൂവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ് ജി ഐ എസിനൊപ്പം ക്ലൗഡ് അധിഷ്ഠിത ഓൺലൈൻ മാപ്പിംഗ്, മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവയിലൂടെ നിയന്ത്രിക്കുന്ന, തുടർച്ചയായി പ്രവർത്തിക്കുന്ന റഫറൻസ് സ്റ്റേഷനുകൾ, ആർടികെ-റോവർ, ആർ-ഇടിഎസ് മെഷീനുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ എന്നിവയും സർവേക്കായി ഉപയോഗിക്കുന്നു. 200 വില്ലേജുകളിലെ ആദ്യഘട്ട ഡിജിറ്റൽ സർവേയോടെയാണ് ദൗത്യം ആരംഭിച്ചത്.


നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലാൻഡ് അഡ്മിനിസ്‌ട്രേഷൻ സംവിധാനം കൂടുതൽ സ്വീകാര്യമാകേണ്ടത് ഉപഭോക്തൃ സൗഹൃദവുമാക്കുന്നതിന് സാങ്കേതികവിദ്യയുടെയും സ്മാർട്ട് സേവനങ്ങളുടെയും ഉപയോഗത്തിലും സമീപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മന്ത്രി പറഞ്ഞു.


റവന്യൂ, രജിസ്‌ട്രേഷൻ, സർവേ എന്നീ വിവിധ വകുപ്പുകളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സംയോജിപ്പിച്ച് സമന്വയിപ്പിച്ച് ഒരു പ്ലാറ്റ് ഫോം എന്നതിനാണ് ഗവൺമെന്റ് പരിഗണന നൽകുന്നത്. ഭൂവുടമകൾക്ക് ആധികാരിക ഭൂരേഖ നൽകുന്നതിനുള്ള ലാൻഡ് സൈറ്റിൽമെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂ ഭരണ നിർവഹണ വിഷയത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോകബാങ്കിലെ ലീഡ് ലാൻഡ് അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ് മിക്ക പെറ്റേരി, പ്രൊഫ.സോളമൻ ബെഞ്ചമിൻ, നിവേദിത പി ഹരൻ, രാജീവ് ചൗള, ചൊക്കലിംഗം, ദീപക് സനൻ, വി.കെ.അഗർവാൾ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author