Print this page

യാത്രാ ഫ്യൂവൽസ് ഇനി വികാസ് ഭവനിലും

Travel fuels now at Vikas Bhavan Travel fuels now at Vikas Bhavan
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും.
കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു.
കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ വികാസ് ഭവൻ ഡിപ്പോയിലെ ഔട്ട്ലെറ്റ് 6 ആം തീയതി ( തിങ്കൾ) വൈകിട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
വട്ടിയൂർക്കാവ് എംഎൽഎ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ്, എച്ച് പി സി എൽ ജനറൽ മാനേജർ റീട്ടെയിൽ എൻജിനിയറിംഗ് സി ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
കെഎസ്ആർടിസി യുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസിയുടെ നിലവിലെ കൺസ്യൂമർ പമ്പുകൾക്കൊപ്പം പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ, ഇന്ധന ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിച്ച് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി യാത്ര ഫ്യൂവൽസ് എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്‌. ‌‌
കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിൽ 72 ഇടങ്ങളിൽ ബസ്സുകൾക്കായി ഡീസൽ ലഭ്യമാക്കുന്നതിന് കൺസ്യൂമർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ കെഎസ്ആർടിസിയുടെ ഉപയോഗത്തിന് വേണ്ടി മാത്രം സ്ഥാപിച്ചിട്ടുള്ളതിനാൽ ഈ പമ്പുകളിൽ നിന്നും പൊതുജനങ്ങൾക്ക് ഇന്ധന വിതരണം നടത്താൻ സാധിക്കുമായിരുന്നില്ല. ഈ പമ്പുകൾ നിലനിന്നിരുന്ന സ്ഥലത്ത് വാണിജ്യ പ്രാധാന്യമുള്ള 50 ഓളം സ്ഥലങ്ങളിൽ ഇന്ധന ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. യാത്രാ ഫ്യുവൽസ് സ്ഥാപിച്ച ശേഷം 2021 സെപ്തംബർ മുതൽ 2022 ഡിസംബർ വരെ ഏകദേശം 115 കോടി രൂപയുടെ വിറ്റ് വരവ് നടത്തി 3.43 കോടി രൂപയുടെ കമ്മീഷൻ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ കെഎസ്ആർടിസി യാത്രാ ഫ്യുവൽസ്‌ കേരളത്തിലെ ഏറ്റവും വലിയ പെട്രോളിയം ഡീലറാണ്. വികാസ്ഭവൻ ഡിപ്പോയിലെ യാത്രാ ഫ്യൂവൽ ഔട്ട്ലെറ്റ്‌ തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമാണ്. കൂടുതൽ ഫ്യൂവൽ ഔട്ട്‌ലെറ്റുകൾ ഉടൻ തന്നെ പ്രവർത്തന സജ്ജമാകുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam