Print this page

ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി

Cusat with historic decision; Menstrual leave for female students Cusat with historic decision; Menstrual leave for female students
കൊച്ചി: സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആ​ഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർ‌ഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam