Print this page

ബാലഗോപാൽ അനുസ്മരണം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായി സാമൂഹ്യ പ്രവർത്തനം നടത്തുന്ന ബാലഗോപാൽ ഫൌണ്ടേഷൻ, ബാലഗോപാൽ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന നിലയിലുള്ള പ്രവർത്തനങ്ങൾ പല സർക്കാർ ജീവനക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ അവസരത്തിൽ ബാലഗോപാലിനെ പ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ നിലവിലുള്ള ജീവനക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അധ്യാപക ഭവനിൽ വച്ച് 23/09/2021 ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലഗോപാൽ ഫൌണ്ടേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന്റെ ആദ്യകാല കോച്ച് രമേഷ് കോലപ്പയെ സി.ആർ.മഹേഷ് MLA ആദരിച്ചു. തിരുവനന്തപുരം രാജാജി നഗറിലെ ഡാൻസ് ട്രൂപ്പ് അംഗങ്ങൾക്ക് ബാലഗോപാൽ ഫൌണ്ടേഷന്റെ ക്യാഷ് അവാർഡ് ചാരുപാറ രവി വിതരണം ചെയ്തു.
അനുസ്മരണ യോഗത്തിൽ ടി.വി.അനിൽ കുമാർ, കെ.പി.രത്നകുമാർ, അശോക് കുമാർ, ഷാനു ഫിലിപ്പ്, സുരേഷ് കുമാർ, എം.ആർ.മധു, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam