Print this page

ദേശീയ വിദ്യാർത്ഥി പാർലമെന്റ് ഇന്ന് തുടങ്ങും

The National Student Parliament begins today The National Student Parliament begins today
തിരുവനന്തപുരം ആറു ദിവസം നീണ്ടുനിൽക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാരത്ഥി പാർലമെന്റ് ഇന്നാരംഭിക്കും. വെർച്വലായി നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 450ൽ അധികം സർവകലാശാലകളിൽ നിന്നായി 20,000 ഓളം വിദ്യാർ്ഥികൾ പങ്കെടുക്കും. രാവിലെ 11 ന് ‍ഝാർഖണ്ഡ് ഗവർണർ രമേശ് ബയസ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രുപാല മുഖ്യാതിഥിയായിരിക്കും. രാജ്യസഭാംഗങ്ങളായ തിരുച്ചി ശിവ,(തമിഴ് നാട്) നീരജ് ശേഖർ( യു.പി), മാണിക്കൻ ടാഗോർ( തെലങ്കാന) ,കമ്പ്യൂട്ടർ വിദഗ്ദ്ധൻ ഡോ.വിജയ് പി.ഭട്കർ, ഡോ.വിശ്വനാഥ് ഡി.കാരാട്, പദ്മഭൂഷൺ ജേതാവ് ഡോ. എം.ആ‍ർ മശേൽക്കർ എന്നിവർ സംബന്ധിക്കും. യുവാക്കളെ പ്രചോദിപ്പിക്കുക, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ വ‍‍ർഷത്തെ വിദ്യാർത്ഥി പാർലമെന്റിന്റെ മുദ്രാവാക്യം. ഭാരതീയ ഛാത്ര സംസദ് ഫൗണ്ടേഷൻ, എം.ഐ.ടി സ്കൂൾ ഓഫ് ഗവൺമെന്റ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ.
വൈകിട്ട് 3 ന് നെഹറുവിൽ നിന്ന് മോദിയിലേക്ക് എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ യു.പി നിയമസഭാ സ്പീക്ക‍ർ ഹൃദയ് നാരായൺ ദീക്ഷിത് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, റഷീദ് ആൽവി, ബി.ബി.സി മുൻ ലേഖകൻ മാർക്ക് ടുളി, റഷീദ് കിദ്വായി, എം.എൽ.എ മാരായ അഷറഫ് ഹുസൈൻ( അസം), വാജിബ് അലി( രാജ്സ്ഥാൻ) അമിത് ഷിഹാഗ് ( ഹരിയാന), അശോക് ബെന്ദാലം( ആന്ധ്ര പ്രദേശ്) എന്നിവർ പങ്കെടുക്കും. വിദ്യാർഥി നേതാക്കളും പ്രസംഗിക്കും.
വൈകിട്ട് 6.30ന് രാഷ്ട്രീയം സാമൂഹ്യ- സാമ്പത്തിക പരിഷ്കരണത്തിന് എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രസംഗിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam