Print this page

വാണിജ്യ സിലിണ്ടറിന് 25 രൂപ വീണ്ടും കൂട്ടി

By January 02, 2023 221 0
പുതുവർഷത്തിൽ വീണ്ടും കേന്ദ്ര പ്രഹരം. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 25 രൂപ കൂട്ടിയാണ്‌ കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയത്‌. തിരുവനന്തപുരത്ത് ​19 കിലോ വാണിജ്യ സിലിണ്ടറിന് 1792 രൂപയായി.


കൊച്ചി 1773 രൂപയും കോഴിക്കോട്ട്‌ 1802 രൂപയുമാണ് പുതിയ വില. ​വർധന ഹോട്ടൽ, ബേക്കറി, ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ തുടങ്ങിയവയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഉൽപ്പന്നങ്ങളുടെ വില കൂടാനും ഇടയാക്കും. 2022ൽ മാർച്ചുമുതൽ തുടർച്ചയായി മൂന്നുമാസംകൊണ്ട് 477 രൂപ വാണിജ്യ സിലിണ്ടറിന് കൂട്ടി. മാർച്ചിൽ 107 രൂപയും ഏപ്രിലിൽ 258.50 രൂപയുമാണ് കൂട്ടിയത്. മെയ് ഒന്നിന് 103 രൂപ ഉയർത്തിയതിനുശേഷം 19നു വീണ്ടും 8.50 രൂപകൂടി കൂട്ടി.


വീടുകളിലേക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 1060 രൂപയും തിരുവനന്തപുരത്ത് 1062 രൂപയും കോഴിക്കോട്ട്‌ 1061.50 രൂപയുമാണ് വില. അടുത്തദിവസം അതിനും വില കൂട്ടിയേക്കും. ഗാർഹിക സിലിണ്ടറിന് മേയിൽ 53.50 രൂപയും ജൂലൈ ആറിന് 50 രൂപയും കൂട്ടി. അതിനുശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആറുമാസമായി കേന്ദ്രം വില കുറച്ചിട്ടില്ല. നിലവിലെ വിലപ്രകാരം എണ്ണ വീപ്പയ്‌ക്ക്‌ 14 ഡോളറിലധികമാണ് (ഏകദേശം 1160 രൂപ) കുറഞ്ഞത്.
Rate this item
(0 votes)
Author

Latest from Author