Print this page

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഉഷ്ണരാശി അരങ്ങേറും

Ushnarasi will be staged at Vailoppilly Sanskriti Bhavan Ushnarasi will be staged at Vailoppilly Sanskriti Bhavan
തിരുവനന്തപുരം:കെ. വി. മോഹൻകുമാറിന്റെ ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്കാരം നാളെ (24-11-22) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങേറും. വയലാർ അവാർഡ് ലഭിച്ചകൃതിയുടെ നാടകാവിഷ്കാരത്തിന്റെ രചനയും സംവിധാനവും പി.എ.എം റഷീദാണ് നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരം തിയേറ്റർ ഓഫ് ഗുഡ് ഹോപ്‌ ആണ് നാടകം അവതരിപ്പിക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ നടക്കുന്ന നാടകാവതരണം മുൻമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് കെ.വി. മോഹൻകുമാർ, നാടകത്തിന്റെ സംവിധായകൻ പി.എ.എം റഷീദ്, സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ്, സെക്രട്ടറി പ്രിയദർശനൻ. പി.എസ് തുടങ്ങിയവർ പങ്കെടുക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam