Print this page

കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാള്‍ക്കായി തെരച്ചില്‍

By September 26, 2022 644 0
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്‌കര്‍, സഹദ് എന്നിവര്‍ ഇന്നലെ വൈകിട്ടാണ് കടവിലെത്തിയത്. രാത്രി വൈകിയും ഇവര്‍ തിരിച്ചെത്താത്തതോടെയാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്.
Rate this item
(0 votes)
Author

Latest from Author