തിരുവനന്തപുരം: കേരളാ ആരോഗ്യശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവം "ആസാദി 2022 "ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബുധന്‍ വൈകുന്നേരം ഏഴിന് മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ ചടങ്ങില്‍ കേരളാ ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആര്‍ഷ അന്ന പത്രോസ് അധ്യക്ഷയായി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി ആര്‍ അനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി കലാകേശവന്‍,, മെഡിക്കല്‍ കോളേജ് ചെയര്‍പേഴ്സണ്‍ അസിന്‍ഷാ, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജി എസ് ഗോകുല്‍ ഗോപിനാഥ്, ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ് സുഹൈല്‍, പ്രോഗ്രാം സമിതി കണ്‍വീനര്‍ ജോബിന്‍ജോസ്
എന്നിവര്‍ സംസാരിച്ചു.
ബുധനാഴ്ച നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍:മോഹിനിയാട്ടം: പ്രവീണാ എസ് പ്രതാപ് വെസ്റ്റേണ്‍ സോളോ: പ്രതിപന്‍ രാജീവ് (ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്), വെസ്റ്റേണ്‍ ഗ്രൂപ്പ് (ശ്രീഗോകുലം മെഡിക്കല്‍ കോളേജ്), രംഗോലി (ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രാത്രി വൈകിയും മത്സരം തുടരുന്നു. അറുപതോളം മത്സരയിനങ്ങളില്‍ നിന്നായി വിവിധ മെഡിക്കല്‍ കോളേജുകളിലെ 1200 വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.