Print this page

മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമാക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍

തിരുവനന്തപുരം: 1921 ല്‍ അരങ്ങേറിയ മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമാക്കുന്നത് ചരിത്രത്തെ അവഹേളിക്കലാണെന്ന് ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍. മറിച്ചു പറയുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചരിത്രത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് സംസ്‌കൃതിഭവനില്‍ 1921 മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിച്ച ഏകദിനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രരേഖകളുടെയും ഐതീഹ്യങ്ങളുടെയും പിന്‍ബലമില്ലാതെ ചരിത്രം പറയാനാകില്ല. ഈ പിന്‍ബലമില്ലെങ്കില്‍ അത് വെറും കെട്ടുകഥയായിപ്പോകും. മാപ്പിള ലഹള സ്വാതന്ത്ര്യസമരമോ കാര്‍ഷികസമരമോ ബ്രിട്ടീഷ് വിരുദ്ധ സമരമോ ആയിരുന്നില്ല. മറിച്ച് ഏകപക്ഷീയമായ ഹിന്ദു കൂട്ടക്കൊലയായിരുന്നു. ഇക്കാര്യം വ്യക്തമായി വിവരിച്ചുകൊണ്ട് 1921 ഡിസംബറില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതാണ്. ഇന്ന് മാപ്പിളകലാപത്തെ തള്ളിപ്പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആ പ്രമേയത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അനുസ്മരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡോ. ശങ്കരന്‍കുട്ടിനായര്‍ ചോദിച്ചു.
ചടങ്ങില്‍ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ രചിച്ച ടെര്‍സെന്റിനറി ഓഫ് ആന്റി കൊളോണിയല്‍ സ്ട്രഗിള്‍സ് ഓഫ് കേരള (1751-1858) എന്ന പുസ്തകം ആര്‍. സഞ്ജയന്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്‍കി പ്രകാശിപ്പിച്ചു.
കെ.പി. രാധാകൃഷ്ണന്‍, ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി വി. മഹേഷ്, ആര്‍. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ എം. ഗോപാല്‍ സ്വാഗതവും എബിവിപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. വൈശാഖ് നന്ദിയും പറഞ്ഞു.
ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ രചിച്ച ടെര്‍സെന്റിനറി ഓഫ് ആന്റി കൊളോണിയല്‍ സ്ട്രഗിള്‍സ് ഓഫ് കേരള (1751-1858) എന്ന പുസ്തകം ആര്‍. സഞ്ജയന്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്‍കി പ്രകാശിപ്പിക്കുന്നു. എം. ഗോപാല്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ സമീപം
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:04
Pothujanam

Pothujanam lead author

Latest from Pothujanam