Print this page

സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരിൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത്  ‘ബ്രയാൻ ലാറ-സച്ചിൻ ടെണ്ടുൽക്കർ‘. മെമ്പേഴ്സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിൾ ബ്രാഡ്മാൻ മെസഞ്ചർ സ്റ്റാൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുൽക്കർ ഗേറ്റ്സ് വഴിയാണ് ക്രിക്കറ്റ് താരങ്ങൾ ഇനി മുതൽ മൈതാനത്തെത്തുക. സച്ചിന്റെയും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെയും പേരിലായിരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതർ അനാച്ഛാദനം ചെയ്തു.  ക്രിക്കറ്റ് താരങ്ങൾ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നൽകിയത് വലിയ ബഹുമതിയാണെന്ന് സച്ചിൻ പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author