Print this page

സുപ്രീം കോടതി നടപടികൾ ഇന്ന്‌ തത്സമയം; ചരിത്രത്തിലാദ്യമായി ലൈവ്‌ സ്‌ട്രീമിങ്‌

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നു. കോടതി നടപടികള്‍ ഇന്ന് ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ അവസരം. ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയബഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ അവസരം.

പ്രത്യേക പ്ലാറ്റ്‌ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികള്‍ ലൈവ് സ്ട്രീമിംഗ് വഴി പൊതുജനത്തിന് തത്സമയം കാണാന്‍ സാധിക്കും. ലൈവ് സ്ട്രീമിംഗിനായി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്.

നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ത്ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2018 സെപ്‌തംബറിലാണ് ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്ത്, കാര്‍ണാടക, പറ്റ്‌ന, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ ഹൈക്കോടതികള്‍ നേരത്തെ ലൈവ് സ്‌ടീമിംഗ് ആരംഭിച്ചിരുന്നു.
Rate this item
(0 votes)
Author

Latest from Author