Print this page

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അരികെ

Temperatures in the UAE near 50 degrees Celsius Temperatures in the UAE near 50 degrees Celsius
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. രാജ്യത്ത് ചൂടേറിയ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്.
ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 49.3 ഡിഗ്രി സെല്‍ഷ്യസാണ്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലെ ബദാ ദഫാസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. രാജ്യത്ത് പല സ്ഥലങ്ങളിലും 45 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു പരമാവധി താപനില രേഖപ്പെടുത്തിയത്. പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥക്കൊപ്പം ശക്തമായ കാറ്റും വീശും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുന്നുണ്ട്. ചില സമയത്ത് 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam