Print this page

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ

Foods to give to children to improve memory Foods to give to children to improve memory
കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനായി മാതാപിതാക്കള്‍ അവരുടെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ട
പ്രോട്ടീനുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയതാണ് മുട്ട. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. അതിനാല്‍ മുട്ട പ്രഭാത ഭക്ഷണമായി നല്‍കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനും നല്ലതാണ്.
2. നട്സും സീഡുകളും
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.
3. പാലും പാലുല്‍പ്പന്നങ്ങളും
കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും ബുദ്ധിവികാസത്തിന് സഹായിക്കും.
4. ഇലക്കറികൾ
വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ് ഇലക്കറികൾ. പ്രത്യേകിച്ച് ചീരയിലെ വിറ്റാമിന്‍ എ, കെ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
5. ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ഫാറ്റി ഫിഷ്
ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓര്‍മ്മശക്തിക്കും അവരുടെ തലച്ചോറിനും നല്ലതാണ്.
7. പയറുവർഗങ്ങള്‍
അയേണ്‍, മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
8. മുഴുധാന്യങ്ങൾ
മുഴുധാന്യങ്ങളായ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വിറ്റാമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമശക്തി നിലനിർത്താനും സഹായിക്കും.
9. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
10. ക്യാരറ്റ്
ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam