ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നിർജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
പൊട്ടാസ്യം കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളെ പരിചയപ്പെടാം.
1. ചീര
100 ഗ്രാം ചീരയില്‍ 79 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ അയേണ്‍, കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവയും അടങ്ങിയ ചീര ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വരെ സഹായിക്കും.
2. വെണ്ടയ്ക്ക
100 ഗ്രാം വെണ്ടയ്ക്കയില്‍ 57 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.
3. തക്കാളി
പൊട്ടാസ്യം അടങ്ങിയ തക്കാളി ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
4. ചോളം
നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയതാണ് ചോളം.
5. പൊട്ടറ്റോ
പൊട്ടാസ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. ഗ്രീന്‍ പീസ്
100 ഗ്രാം ഗ്രീന്‍ പീസില്‍ 33 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. മഷ്റൂം
മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട പൊട്ടാസ്യം ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.