Print this page

ന്യൂ ടൂൾസ് പ്രോജക്റ്റ് (iNTP) അവതരിപ്പിക്കുന്നു”: ടിബി രോഗനിർണയത്തിനുള്ള Truenat® (ട്രൂനാറ്റ്) സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ മൾട്ടി-കൺട്രി റോൾ ഔട്ട്

മുംബൈ: ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ Truenat® MTB (ട്രൂനാറ്റ് എംടിബി) വിജയകരമായി പുറത്തിറക്കിയതിന് ശേഷം, ഏഷ്യയിലെയും ആഫ്രിക്കയിലെയും 9 ഉയർന്ന ടിബി ബാധിത രാജ്യങ്ങളിൽ "ന്യൂ ടൂൾസ് പ്രോജക്റ്റ് (ഐഎൻടിപി) അവതരിപ്പിച്ചു. സ്റ്റോപ്പ് ടിബി പാർട്ണർഷിപ് (Stop TB partnership), യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID), യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ പ്രോജക്ട് സർവീസസ് (UNOPS) എന്നിവയുടെ സഹകരണോത്തോടുകൂടി ഏറ്റവും വലിയ മൾട്ടി-കൺട്രി റോൾ ഔട്ട് ചെയ്യപ്പെട്ടു.

ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്ന രാജ്യങ്ങളിൽ ക്ഷയരോഗ പരിചരണം ശക്തിപ്പെടുത്തുന്നതിന് ഡയഗ്നോസ്റ്റിക്സ്, ചികിത്സ, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകൾ എന്നിവയിൽ ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരമുള്ള റോൾ-ഔട്ട് പാക്കേജ് നവീകരണം സാധ്യമാക്കുന്നു. ലോകാരോഗ്യ സംഘടന (WHO) നിർബന്ധമാക്കിയ സ്പുതം സ്മിയർ മൈക്രോസ്കോപ്പിക്ക് പകരമായി പെരിഫറൽ ഹെൽത്ത് ഫെസിലിറ്റികളിലെ പ്രാരംഭ ഡയഗ്നോസ്റ്റിക് ടെസ്റ്റായി Truenat (ട്രൂനാറ്റ്) അവതരിപ്പിക്കുന്നതിലൂടെ ദ്രുത തന്മാത്രാ പരിശോധനയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയാണ് പുതിയ ടൂൾസ് പ്രോജക്റ്റ് ലക്ഷ്യമിടുന്നത്.

നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, കെനിയ, സിംബാബ്‌വെ, ബംഗ്ലാദേശ്, കംബോഡിയ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ. മേൽ പറഞ്ഞ രാജ്യങ്ങളിൽ ട്രൂനാറ്റ് ഇൻസ്റ്റാളേഷനുകൾ പൂർത്തിയായി, ബംഗ്ലാദേശിലും വിയറ്റ്‌നാമിലും ഇത് പുരോഗമിക്കുകയാണ്.
Rate this item
(0 votes)
Author

Latest from Author