Print this page

നിശാഗന്ധി നൃത്തോത്സവം കേരളത്തിൻറെ മഹത്തായ സാംസ്‌കാരിക പ്രതിഭയുടെ മാതൃക: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

By February 15, 2024 237 0
കേരളത്തിൻറെ മഹത്തായ സാംസ്‌കാരിക പ്രതിഭയുടെ ഉദാത്ത മാതൃകകളാണ് നിശാഗന്ധി നൃത്തോത്സവം പോലുള്ള വേദികളെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത ഭരതനാട്യ നർത്തകിയും നൃത്ത സംവിധായികയും അധ്യാപികയുമായ പത്മശ്രീ ചിത്ര വിശ്വേശരന് നിശാഗന്ധി പുരസ്‌കാരം മന്ത്രി ചടങ്ങിൽ സമർപ്പിച്ചു.


കലയേയും കലാകാരന്മാരേയും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അതു സർക്കാരിൻറെ പ്രധാന ഉത്തരവാദിത്തംകൂടിയാണ്. ലോകമാകെ ശ്രദ്ധിക്കുന്ന നിലയിൽ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാരിനു കഴിയുന്നുണ്ട്. എല്ലാ വർഷവും കേരളത്തിലേക്കു ലോകം വരാനുള്ള ഉത്സവമായി കേരളയീം മാറി. ഓരോ ജില്ലകളിയായി മറ്റു നിരവധി ആഘോഷങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നു. ഇതിലൂടെ ആയിരക്കണക്കിനു കലാകാരന്മാർക്കാണു സർക്കാർ വേദിയൊരുക്കുകയും അതുവഴി അവരുടെ ജീവിതത്തിൽ സന്തോഷകരമായ അനുഭവം സ്വന്തമാക്കുന്നത്. ഇതിനു പുറമേ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പ്രാദേശിക കലാകാരന്മാർക്കു സ്ഥിരവരുമാനമൊരുക്കാൻ പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്.


കലയേയും കലാകാരന്മാരെയും സംരക്ഷിക്കുന്ന സർക്കാർ നയത്തിൻറെ ഭാഗമായി നിരവധി ടൂറിസം ഡെസ്റ്റിനേഷനുകളിൽ സഞ്ചാരികൾക്കായി കേരളത്തിൻറെ തനതു കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. നാടിൻറെ സംസ്‌കാരത്തെയും തനതു കലകളേയും സംരക്ഷിച്ചുകൊണ്ട് നാടിൻറെ സുസ്ഥിര വികസനം സാധ്യമാക്കുകയാണു സർക്കാരിൻറെ ലക്ഷ്യം. നിശാഗന്ധി നൃത്തോത്സവം ലോകത്തെതന്നെ മികച്ച ഡാൻസ് ഫെസ്റ്റിവലായി മുന്നേറുകയാണ്. എല്ലാ നിലയിലും അനുഭവങ്ങൾ നൽകുന്ന ഒത്തുചേരലായി ഈ ഉത്സവം മാറുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author