Print this page

‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By February 27, 2023 472 0
മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമായ ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു. നടൻ റോണി ഡേവിഡും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം,  മുഹമ്മദ് റാഹിൽ ഛായാഗ്രഹണം,  പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്ങ്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങളാണ് മുൻപ് മമ്മൂട്ടി കമ്പനി നിർമിച്ചത്. ഇതിൽ റോഷാക്കും നൻപകൽ നേരത്ത് മയക്കമും റിലീസായിക്കഴിഞ്ഞു. ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് കാതൽ.
Rate this item
(0 votes)
Last modified on Monday, 27 February 2023 14:13
Author

Latest from Author