Print this page

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഓഹ് മൈ ഡാര്‍ലിംഗിലെ കെ-പോപ്പ് ഗാനം

By February 23, 2023 131 0
കേരളത്തിൽ നിരവധി പേരാണ് കൊറിയന്‍ സിനിമകളും ഗാനങ്ങളും ആസ്വദിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാറുള്ളത്. മലയാള സിനിമയിലും കൊറിയന്‍ പോപ്പ് ഗാനം എത്തി. അനിഖ സുരേന്ദ്രന്‍ നായികയാവുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലാണ് കെ- പോപ്പ് ഗാനം എത്തിയിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധി പേരാണ് ഡാര്‍ലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.


ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്.


ഗായിക ലിന്‍ഡ ക്യുറോയാണ് വരികളെഴുതി ഗാനം ആലപിക്കുകയും ഷാന്‍ റഹ്‌മാൻ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു. കെ-പോപ്പ് കോണ്ടെസ്റ് ഇന്ത്യ എന്നറിയപ്പെടുന്ന കെ-പോപ്പ് വേള്‍ഡ് ഫെസ്റ്റിവല്‍ ഇന്ത്യ 2022 വിജയികളായ മിക്‌സ്ഡപ്പ് ആണ് ‘ഡാര്‍ലിംഗ്’ എന്ന ഗാനത്തിന് അനിഖയ്‌ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. മിക്‌സഡപ്പാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നതും കൂടാതെ ഗ്രൂപ്പിലെ പ്രമുഖ താരങ്ങളായ ക്രിസ്, ഡയാന, സോയ, നാബി എന്നിവരാണ് ഗാനരംഗത്തില്‍ അനിഖയ്‌ക്കൊപ്പം എത്തിയത്.
Rate this item
(0 votes)
Author

Latest from Author