Print this page

കേരളോത്സവ വേദിയിൽ കൗതുകമായി മൈലാഞ്ചിയിടലും കളിമൺ ശില്പനിർമ്മാണവും

 Interesting henna and clay sculpting at the Kerala festival venue Interesting henna and clay sculpting at the Kerala festival venue
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിൽ
കാഴ്ചക്കാർക്ക് കൗതുകമായി കളിമൺശില്പ നിർമ്മാണം, പുഷ്പാലാങ്കരം, മൈലാഞ്ചി ഇടൽ എന്നീ കലാമത്സരങ്ങൾ. 'അധ്വാനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കളിമൺ ശില്പനിർമാണത്തിൽ ആവേശത്തോടെയാണ് മത്സരാർഥികൾ ഭാഗമായത്. കിളിമാനൂർ ബ്ലോക്കിലെ അരുൺ ബാബു ആണ് ഈ ഇനത്തിൽ വിജയിയായത്.
പല നിറത്തിലുള്ള പൂക്കൾ ഉൾപ്പെടുത്തിയ പുഷ്പാലങ്കാരം കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിച്ചു. കിളിമാനൂർ ബ്ലോക്കിലെ ശ്യാം ലാലിന്റെ പ്രകടനമാണ് പുഷ്പാലങ്കാരത്തിൽ മികച്ചു നിന്നത്. പെൺകുട്ടികൾക്ക് മാത്രമായി സംഘടിപ്പിച്ച മൈലാഞ്ചി ഇടൽ മത്സരവും കാണികളുടെ കയ്യടി നേടി. നെടുമങ്ങാട് ബ്ലോക്കിലെ ഷിഫാന മോളും അമിതയുമാണ് മെഹന്ദി മത്സരത്തിൽ വിജയികളായത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam