Print this page

ബിനാലെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെയും

കൊച്ചി: ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് ബിനാലെ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾക്കും . മുതിർന്ന പൗരൻമാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 രൂപക്കും മുതിർന്ന പൗരൻമാർക്ക് 100 രൂപക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയുമാണ്.
ഈ മാസം 12നു വൈകിട്ട് 6.30 നു ഫോർട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം തുടരും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്‌പിൻവാൾ ഹൗസിൽ പതാക ഉയർത്തും. 2.30നു ബിനാലെ ക്യൂറേറ്റർ ഷുബിഗി റാവു ആമുഖ സന്ദേശം നൽകും. മൂന്നുമുതൽ പെപ്പർ ഹൗസിൽ പ്രശസ്‌ത ഇൻഡോനേഷ്യൻ കലാകാരി മെലാറ്റി സൂര്യധർമ്മോയുടെ 'മുജറാദ്' അവതരണവും ആസ്‌പിൻവാൾ ഹൗസിൽ പവിലിയനുകളുടെയും ആർട്ട് റൂമുകളുടെയും ഉദ്ഘാടനവും നടക്കും. നാലുമുതൽ കബ്രാൾ യാർഡ് പവിലിയനിൽ കൊച്ചി മുസിരിസ് ബിനാലെയുടെ മുൻ ക്യൂറേറ്റർമാരുടെ സംവാദം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി ഏഴുമുതൽ തെയ്യം അരങ്ങേറും.
LINK
https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam