തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ ഗവ:ഹൈസ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം  നൽകി.മണപ്പുറം ഫൗണ്ടേഷൻ സിഇഒ  ജോർജ് ഡി ദാസ്  സ്‌കൂളിലേക്കാവശ്യമായ സ്‌പീക്കറുകളും സൗണ്ട് സിസ്റ്റവും കൈമാറി. കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്വപ്ന ജോർജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.  കാട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല സുഗുണൻ,  മുൻ പഞ്ചായത്ത് പ്രസിഡന്റും  വിദ്യാലയ വികസന സമിതി അംഗവുമായ മനോജ് വലിയപറമ്പിൽ, പിടിഎ വൈസ് പ്രസിഡൻറ് ഫൈസൽ, സ്കൂൾ അധ്യാപിക വിജയകുമാരി, മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ വിഭാഗം പ്രതിനിധികളായ ശില്പ സെബാസ്റ്റ്യൻ, എമിൽ , ശരത് ബാബു എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.