മുംബൈ : 20,000 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം . ഇതോടെ ബാങ്കിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2017-ന് ശേഷം എസ്ബിഐ നടത്തുന്ന പ്രധാന മൂലധന സമാഹരണമാണിത്. ഈ ബോണ്ടുകള്‍ ഇന്ത്യന്‍ രൂപയില്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ഇത് ബാങ്കിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക.
ബോണ്ട് പ്രഖ്യാപനത്തെത്തുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില 833.90 രൂപയിലെത്തി. 2024 ജൂലൈയില്‍ രേഖപ്പെടുത്തിയ 898.80 രൂപയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനോട് അടുത്തുകൊണ്ടിരിക്കുകയാണ് എസ്ബിഐയുടെ ഓഹരി വില . നിലവില്‍ ഈ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 7 ശതമാനം താഴെയാണ് ഓഹരി. 2025 മാര്‍ച്ചില്‍ ഓഹരി വില 679.65 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്ബിഐ ഓഹരികള്‍ സ്ഥിരമായി മുന്നേറുകയാണ്. ജൂലൈയില്‍ ഓഹരി 1 ശതമാനം നേട്ടം രേഖപ്പെടുത്തി. ് തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഓഹരി നേട്ടമുണ്ടാക്കുന്നത്. ജൂണില്‍ 1 ശതമാനവും മേയില്‍ 3 ശതമാനവും ഏപ്രിലില്‍ 2.22 ശതമാനവും മാര്‍ച്ചില്‍ 12 ശതമാനവും ഓഹരി വില വര്‍ദ്ധിച്ചു. ഇതിന് മുന്‍പ്, ഫെബ്രുവരിയില്‍ 11 ശതമാനവും ജനുവരിയില്‍ 2.7 ശതമാനവും ഓഹരി വില ഇടി#്ഞിരുന്നു..
ക്യുഐപി വഴിയുള്ള നിക്ഷേപ സമാഹരണം 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപ വരെ ഓഹരി മൂലധനം സമാഹരിക്കാന്‍ എസ്ബിഐയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് , ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ അല്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഒന്നോ അതിലധികമോ തവണകളായി ഈ മൂലധനം സമാഹരിക്കും. ക്യുഐപി വഴി മൂലധനം സമാഹരിക്കുമ്പോള്‍ സര്‍ക്കാരിന്റെ എസ്ബിഐയിലെ ഓഹരി പങ്കാളിത്തത്തില്‍ കുറവ് വരും. 2025 മാര്‍ച്ച് 31 വരെ ഇത് 57.43 ശതമാനമായിരുന്നു.