Print this page

സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി നടപ്പാക്കണം

By November 24, 2022 941 0
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. 2021ലെ ട്രാൻസ്ഫർ നടന്നത്‌ 2022 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ്. 2022 വർഷത്തിലെ ജനറൽ ട്രാൻസ്ഫർ മെയ് മാസം 31നു മുൻപ്‌ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ട്രാൻസ്ഫര്‍ നടത്തുവാനുള്ള നടപടികള്‍ ഒന്നുംതന്നെ ഇതുതുവരെ ഉണ്ടായിട്ടില്ല. സംഘടന വകുപ്പ്‌ മന്ത്രിയോടും ഉദ്യോഗസ്ഥരോടും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെയും ട്രാൻസ്ഫറിനു വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടില്ല. ആരോഗ്യമന്ത്രി മാസങ്ങൾക്കു മുൻപുതന്നെ ട്രാൻസ്ഫർ സമയബന്ധിതമായി നടത്താമെന്നു വാക്കുതന്നിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വേണ്ടനടപടികൾ ഉണ്ടായിട്ടില്ല.


ട്രാൻസ്ഫർ കാത്തിരിക്കുന്ന പല ഡോക്ടർമാരും നാലുവർഷത്തിൽ അധികമായി മറ്റു മെഡിക്കൽ കോളേജുകളിൽ ജോലിചെയ്യുകയാണ്. അവർ കൊറോണ പകർച്ചവ്യാധി സമയത്തും വീട്ടിൽനിന്നും കുടുംബത്തിൽനിന്നും അകന്നുകഴിഞ്ഞവരാണ്. യാഥാസമയം ട്രാൻസ്ഫർ നൽകാത്തത് മനുഷ്യാവകാശലംഘനമാണ് . 2022ലെ സ്ഥലമാറ്റ നടപടികൾ ഉടൻ തന്നെ ആരംഭിക്കുകയും ഈ വർഷം തന്നെ പൂർണ്ണമായും നടപ്പിലാക്കുകയും വേണം.അല്ലെങ്കിൽ സംഘടന ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാകുമെന്ന് അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author