Print this page

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം

Applications for the Federal Bank Hormis Memorial Scholarship can be submitted until January 31st Applications for the Federal Bank Hormis Memorial Scholarship can be submitted until January 31st
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫീസും മറ്റു ചെലവുകളും ഉൾപ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക.
എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ്‌സി നഴ്‌സിംഗ്, എംബിഎ, കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ്‌സി അഗ്രികള്‍ചര്‍, ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപറേഷന്‍ & ബാങ്കിങ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് എന്നീ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം ലഭിച്ചവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam