തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് (വാനര വസൂരി) സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആദ്യ കേസാണിത്. ഈ മാസം 12-ാം തീയതി യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.