നമ്മുടെ സംസ്ഥാനം പിന്തുടരുന്നത് സുസ്ഥിര വികസന നയമാണെന്നും വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദ്വിമുഖ സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും.
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്‌കരണത്തെ സംബന്ധിച്ചു പരിശോധിച്ചു ശുപാർശ സമർപ്പിക്കുന്നതിനു രൂപീകരിച്ച ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനൻ സമിതി, ഈ വിഷയത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കുന്നതിനായി മേഖലാതല ഹിയറിങ് നടത്തും.