Print this page

ഐഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ

പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ്. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതിനാൽ ഐഫോണുകളെ മിനിമം 15 സെന്റിമീറ്റർ അകലത്തിലെങ്കിലും വയ്ക്കണമെന്നാണ് ആപ്പിൾ പറയുന്നത്. ഫിറ്റ്ബിറ്റ്, ആപ്പിൾ വാച്ചുകൾ എന്നിവയ്ക്ക് പുറമെ സമാനമായ ഉപകരണങ്ങളും പണി തരും. ശരീരത്തിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ഇവയ്ക്ക് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠന റിപ്പോർട്ടാണ്.


ഐഫോൺ 13, 14 എന്നിവ മാത്രമല്ല എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുള്ളത്. സുരക്ഷിതമായ അകലത്തിൽ ആപ്പിൾ ഉപകരണങ്ങൾ സൂക്ഷിക്കുക എന്നതാണ് പോംവഴിയായി നിർദേശിച്ചിരിക്കുന്നത്. രോഗികൾക്ക് ഡോക്ടർമാർ തന്നെ നേരിട്ട് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകാറുണ്ട്.


കാന്തത്തിന്റെ കൂടി സഹായത്തിലാണ് സാധാരണ പേസ്മേക്കറുടെ പ്രവർത്തന സമയത്തെ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ ഐഫോൺ പോലുള്ള ഉപകരണങ്ങൾ അടുത്തെത്തിയാൽ തന്നെ പേസ് മേക്കർ ഘടിപ്പിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ജീവൻ വരെ അപകടത്തിലാക്കിയേക്കാം. ഐഫോൺ 12ൽ ഉപയോഗിച്ച കാന്തങ്ങളും അതുണ്ടാക്കുന്ന കാന്തികമണ്ഡലത്തിന്റെ സ്വാധീനവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്' എന്നായിരുന്നു 2021ൽ ബ്രൗൺ സർവകലാശാലയിലെ ഡോ. മിഷേലെ വു പറഞ്ഞത്.
Rate this item
(0 votes)
Last modified on Wednesday, 05 April 2023 05:04
Author

Latest from Author