Print this page

18,600 ബുക്കിംഗുകള്‍ നേടി ഇ-സ്കൂട്ടര്‍ മിഹോസ്

E-scooter Mihos gets 18,600 bookings E-scooter Mihos gets 18,600 bookings
കൊച്ചി: 'ജോയ് ഇ-ബൈക്കിന്‍റെ' നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു.
1.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഓട്ടോ എക്സ്പോ 2023ല്‍ പുറത്തിറക്കിയ വാഹനത്തിന്‍റെ വിതരണം 2023 മാര്‍ച്ച് മുതല്‍ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അറിയിച്ചു.
ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിച്ചത് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.
2023 ഏപ്രില്‍ മാസത്തേക്കുള്ള ബുക്കിംഗുകള്‍ ഫെബ്രുവരി 9ന് ആരംഭിക്കുമെന്നും , ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ബുക്കിംഗ് തുക 999 രൂപ ആയി നിലനിര്‍ത്താനും കമ്പനി തീരുമാനിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam