Print this page

രോഗികൾക്ക് സഹായകരമാകുന്ന രീതിയിൽ പേഷ്യന്റ് സപ്പോർട്ട് ആപ്പ് അവതരിപ്പിച്ച് റോഷെ ഫാർമ ഇന്ത്യ

Roche Pharma India launches Patient Support App to help patients Roche Pharma India launches Patient Support App to help patients
റോഷെയുടെ ബ്ലൂ ട്രീ പേഷ്യന്റ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായ യോഗ്യരായ രോഗികൾക്കാകും മൊബൈൽ ആപ്ലിക്കേഷൻ വഴി സേവനം ലഭ്യമാകുക
രോഗികൾക്കായുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മികച്ചതാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനമാണിത്
കൊച്ചി: റോഷെയുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ബ്ലൂ ട്രീ 2.0 മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഇന്ത്യയിൽ റോഷെയുടെ ബ്ലൂ ട്രീ പേഷ്യന്റ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ആൺഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷൻ രോഗികൾക്ക് ആവശ്യമായ വിവിധങ്ങളായ സേവനങ്ങൾ എളുപ്പമാക്കുന്നു, അതുവഴി അവരുടെ ചികിത്സായാത്രയും ലഘൂകരിക്കുന്നു.
പ്രോഗ്രാം എൻറോൾമെന്റ് വേഗത്തിലാക്കുന്നതുവഴി രോഗികളുടെ മാത്രമല്ല ആരോഗ്യ പ്രവർത്തകരുടെയും അനുഭവം മികച്ചതാക്കുന്നതിന് ആപ്പ് ലക്ഷ്യമിടുന്നു. ഇതോടൊപ്പം, രോഗികൾക്ക് ആവശ്യമായ വിവിധങ്ങളായ സേവനങ്ങൾ എളുപ്പത്തിലാക്കുക, എളുപ്പത്തിൽ പ്രവേശനം ഉറപ്പുവരുത്തുക, സേവനങ്ങൾ കൂടുതലായി രോഗികളിലേക്ക് എത്തിക്കുക പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലുള്ളവരിലേക്ക്, സ്വന്തം ഫോണുപയോഗിച്ച് തന്നെ പ്രോഗ്രാം മാനേജ് ചെയ്യാൻ രോഗിയെ അനുവദിക്കുക എന്നിവയും ആപ്പ് വഴി ലക്ഷ്യമിടുന്നു.
മൊബൈൽ ആപ്ലിക്കേഷൻ വഴി രോഗികൾക്ക് ലഭ്യമാകുന്ന ബ്ലൂ ട്രീ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകൾ/ആനുകൂല്യങ്ങൾ ഇവയാണ്:
ശതമാനം പൂർത്തീകരണം സൂചിപ്പിക്കുന്ന എൻറോൾമെന്റ് ട്രാക്കർ ഉപയോഗിച്ച് പ്രോഗ്രാമിലേക്കുള്ള ഡിജിറ്റൽ എൻറോൾമെന്റ്
റോഷെസ് പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സൗജന്യ ഡ്രഗ് അസിസ്റ്റൻസ്
മരുന്നുകൾ വീട്ടുപടിക്കൽ എത്തിച്ചു തരുന്നു. ഇതോടൊപ്പം നിങ്ങളിലേക്ക് എത്തുന്ന മരുന്ന് ലൈവായി ട്രാക്ക് ചെയ്യാനും സാധിക്കുന്നു.
രോഗികൾക്ക് അവരുടെ വരാനിരിക്കുന്ന ഇൻഫ്യൂഷൻ ഷെഡ്യൂളുകളെക്കുറിച്ചും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും കൗൺസിലിംഗ് പോലുള്ള മറ്റ് മൂല്യവർദ്ധിത സേവനങ്ങളും സംബന്ധിച്ച മുൻകൂർ അറിയിപ്പുകൾ ലഭിക്കുന്നു
ഫിസിയോതെറാപ്പി, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള സൗജന്യ വിദഗ്‌ധ കൺസൾട്ടേഷനുകൾക്കായി ഒരു ബട്ടണിൽ ബുക്കുചെയ്യാം
ചില തരത്തിലുള്ള ക്യാൻസറുകളിൽ ഫലപ്രദവും വ്യക്തിഗതമാക്കിയതുമായ ചികിത്സാ തീരുമാനങ്ങൾ നയിക്കാൻ ഫൗണ്ടേഷൻ മെഡിസിൻ്റെ സമഗ്രമായ ജീനോമിക് പ്രൊഫൈലിംഗ് ഉൾപ്പെടെയുള്ള സൗജന്യ ഡയഗ്നോസ്റ്റിക് സപ്പോർട്ട് സേവനങ്ങൾ
സാമ്പത്തിക പിന്തുണ, പലിശ രഹിത സൗജന്യ ഇഎംഐ തുടങ്ങി രോഗിക്കും കുടുംബത്തിനുമുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു
അവബോധം മെച്ചപ്പെടുത്തുന്നതിന് വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് രോഗത്തെക്കുറിച്ചുള്ള കൃത്യവും ശരിയായതുമായ വിവരങ്ങൾ ലഭ്യമാകുന്നു. അതുവഴി തെറ്റായ വിവരങ്ങളിൽ വീഴാതിരിക്കുകയും അത് നേരിടാൻ തയ്യാറാക്കുകയും ചെയ്യുന്നു.
തുടച്ചയായ ഉപഭോക്തൃ പ്രതികരണങ്ങൾ അറിയിക്കുന്നതിനുള്ള അവസരം.
ഇടപഴകാനുള്ള വഴികൾ
രോഗികൾ അഥവ അവരെ പരിചരിക്കുന്നവർക്ക് ഇടപഴകാൻ:
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ഐഒഎസ് സ്റ്റോറിൽ നിന്നോ ബ്ലൂ ട്രീ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
നിങ്ങളുടെ ആരോഗ്യ സംരക്ഷണ ദാതാക്കളെ സമീപിക്കുക
18002663366 എന്ന ടോൾ ഫ്രീ നമ്പറിൽ ബ്ലൂ ട്രീ അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക, WhatsApp +91 9667224813 അല്ലെങ്കിൽ support@thebluetree.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക
രോഗികൾക്ക് സഹായകരമാകുന്ന ഫലപ്രദവും വിപുലീകരിക്കാവുന്നതുമായ പരിഹാരങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മൊബൈൽ ആപ്ലിക്കേഷനുകളും പ്രയോജനപ്പെടുത്തുകയെന്ന റോഷെയുടെ ലക്ഷ്യത്തെയാണ് ആപ്പിന്റെ ലോഞ്ച് സൂചിപ്പിക്കുന്നതെന്ന് റോഷെ ഫാർമ ഇന്ത്യ മാനേജിങ് ഡയറക്ടർ & സിഇഒ വി സിംപ്സൻ ഇമ്മാനുവേൽ പറഞ്ഞു. “റോഷെയിൽ, രോഗികളെ ചികിത്സിക്കുന്നതിനെക്കുറിച്ചല്ല - അവരോടും അവരുടെ കുടുംബങ്ങളോടുമൊപ്പമുള്ള യാത്രയെക്കുറിച്ചാണ്. രോഗികളുടെ വിവിധ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ അവരുടെ യാത്രയിലൂടെ ഞങ്ങൾ തിരിച്ചറിയുകയും അവയെ സമഗ്രമായ രീതിയിൽ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് പേഷ്യന്റ് സപ്പോർട്ട് പ്രോഗ്രാമായ ബ്ലൂ ട്രീയിലേക്ക് ഒരു സാങ്കേതിക പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിലൂടെ, രോഗികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും അവരുടെ പ്രത്യേക ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും അവരുടെ ചികിത്സാ യാത്ര ലളിതമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
“മെഡിക്കൽ പ്രൊഫഷണലുകൾ എന്ന നിലയിൽ, ഞങ്ങളുടെ രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സാ ഫലങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മരുന്ന് മാത്രം ഈ ഫലങ്ങൾ നൽകുന്നില്ല, മരുന്ന്, രോഗ വിവരങ്ങൾ കൃത്യമായി മനസിലാക്കുന്നത്, രോഗിയുടെ നിരീക്ഷണം, ചികിത്സാ ഷെഡ്യൂളുകൾ പാലിക്കൽ, രോഗിക്ക് സമഗ്രമായ പരിചരണം നൽകുന്നതിനുള്ള മറ്റ് നിരവധി സേവനങ്ങൾ എന്നിവയുടെ സംയോജനമാണ് അവ. ഒരൊറ്റ പോയിന്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ, ബ്ലൂ ട്രീ പ്രോഗ്രാം പ്രവേശനക്ഷമത പ്രാപ്തമാക്കുകയും അതുവഴി ചികിത്സാ ഫലങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് യഥാർത്ഥത്തിൽ ഭാവിയിലേക്കുള്ള ശ്രമവും ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയ്ക്ക് ഒരു അനുഗ്രഹവുമാണ്.” ഡോ. അമിത് റാവുത്തൻ, എച്ച്ഒഡി മെഡിക്കൽ ഓങ്കോളജി, ബെംഗളൂരു മണിപ്പാൽ ഹോസ്പിറ്റൽ പറഞ്ഞു.
ബ്ലൂ ട്രീ പ്രോഗ്രാമിനെ മൊത്തത്തിൽ നിയന്ത്രിക്കുന്നത് ടാറ്റ 1എംജിയും അവസാന മൈൽ ഡെലിവറികൾ നിയന്ത്രിക്കുന്നത് വർദ്ധമാനും ഐഎംഎസുമാണ്. ഇത് രോഗിയുടെ ചികിത്സാ യാത്ര സംയോജിത അനുഭവമാക്കി മാറ്റുന്നു. മുൻനിര ടെക് സൊലുഷൻ ദാതാക്കളായ മൗരി ടെക്കുമായി സഹകരിച്ചാണ് രോഗി കേന്ദ്രീകൃതമായ ആപ്ലിക്കേഷൻ റോഷെ ഫാർമ ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ, എച്ച്സിപികൾ, ആശുപത്രികൾ, വിതരണക്കാർ എന്നിവയ്‌ക്കായുള്ള പതിപ്പ് വിപുലീകരണങ്ങൾ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ മൊബൈൽ ആപ്പിനായി ആസൂത്രണം ചെയ്തിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam