Print this page

ആദ്യം യാത്ര, പിന്നീട് പണം; സൗകര്യമൊരുക്കി ക്യാഷ്ഇ-ഐആര്‍സിടിസി പങ്കാളിത്തം

Travel first, money later; Facilitated by CashE-IRCTC partnership Travel first, money later; Facilitated by CashE-IRCTC partnership
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ വെല്‍നെസ് പ്ലാറ്റ്‌ഫോമായ ക്യാഷ്ഇ (CASHe), കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ട്രാവല്‍ നൗ പേ ലേറ്റര്‍ (ടിഎന്‍പിഎല്‍) സൗകര്യം നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐആര്‍സിടിസി) സഹകരിക്കുന്നു. നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തത്സമയം തന്നെ പണമടയ്ക്കണം. എന്നാല്‍ ടിഎന്‍പിഎല്‍ സൗകര്യം വരുന്നതോടെ പിന്നീട് പണമടച്ച് അപ്പോള്‍ തന്നെ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സാഹചര്യമൊരുങ്ങും. ഇന്ത്യന്‍ റെയില്‍വേയുടെ ട്രാവല്‍ ആപ്പായ ഐആര്‍സിടിസി റെയില്‍ കണക്റ്റില്‍ ടിഎന്‍പിഎല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇഎംഐകളിലൂടെ മൂന്ന് മുതല്‍ ആറ് മാസം വരെ ടിക്കറ്റ് തുക അടച്ചാല്‍ മതി.
ഐആര്‍സിടിസി റെയില്‍ കണക്റ്റ് ആപ്പിന്റെ ചെക്ക്ഔട്ട് പേജില്‍ ഇത്തരത്തില്‍ ടിഎന്‍പിഎല്‍ പേയ്‌മെന്റ് സംവിധാനം സജ്ജമാക്കുന്ന ആദ്യത്തെ ഫിന്‍ടെക് കമ്പനിയാണ് ക്യാഷ്ഇ. കേരളത്തിലെ ദശലക്ഷക്കണക്കിന് പ്രതിദിന യാത്രക്കാര്‍ക്ക് ഈ സംവിധാനം പ്രയോജനം ചെയ്യും. തത്ക്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഐആര്‍സിടിസി ട്രാവല്‍ ആപ്പിന്റെ ചെക്ക്ഔട്ട് പേജില്‍ ഇഎംഐ പേയ്‌മെന്റ് ഓപ്ഷന്‍ ലഭ്യമാകും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് പ്രത്യേക രേഖകളോ വെരിഫിക്കേഷനോ ആവശ്യമില്ല. നിലവില്‍ ഐആര്‍സിടിസി ട്രാവല്‍ ആപ്പിന് 90 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും, പ്രതിദിനം 1.5 ദശലക്ഷത്തിലധികം റെയില്‍വേ ടിക്കറ്റ് ബുക്കിങുകളും ഉണ്ട്.
ഐആര്‍സിടിസിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം രാജ്യത്ത് ഡിജിറ്റൈസ്ഡ് ഇഎംഐ പേയ്‌മെന്റുകള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവെയ്പ്പാണെന്ന് പറയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യാഷ്ഇ സ്ഥാപക ചെയര്‍മാന്‍ വി.രാമന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഐആര്‍സിടിസിയുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സൗകര്യപ്രദവുമായ ടിഎന്‍പിഎല്‍ സൗകര്യം നല്‍കാനും ക്യാഷ്ഇയെ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam