Print this page

കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ഗൂഗിളുമായി ധാരണാപത്രം ഒപ്പുവെച്ച് ജി.ടെക് മ്യൂലേണ്‍

By September 30, 2022 249 0
മ്യൂലേണ്‍ 2.0യുടെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു മ്യൂലേണ്‍ 2.0യുടെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു
മ്യൂലേണ്‍ 2.0 ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സെപ്റ്റംബര്‍ 29, 2022: കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ വിദ്യാഭ്യാസ വിഭാഗമായ മ്യൂലേണുമായി ധാരണാപത്രം ഒപ്പുവെച്ച് ഗൂഗിളും കേരളാ യൂണിവേഴ്‌സിറ്റിയും. കേരളത്തിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വികാസം ലക്ഷ്യമിട്ട് തുടക്കമിട്ട മ്യൂലേണിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് മ്യൂലേണ്‍ 2.0 എന്ന പേരില്‍ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. മ്യൂലേണ്‍ 2.0യുടെ ഉദ്ഘാടനവും മ്യൂലേണിന്റെ വെബ്‌സൈറ്റ് പ്രകാശനവും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. മ്യൂലേണ്‍ 2.0യില്‍ സഹകരിക്കാനുള്ള ധാരണാ പത്രം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയും ഗൂഗിളും ഒപ്പുവെച്ചു.

ശ്രീകുമാര്‍ .വി (സെക്രട്ടറി ജിടെക് ആന്‍ഡ് സെന്റര്‍ ഹെഡ്, ടാറ്റ എല്‍ക്‌സി), വി.കെ മാത്യൂസ് (ചെയര്‍മാന്‍, ജിടെക് ആന്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍), ദീപു എസ്. നാഥ് (കണ്‍വീനര്‍, ജിടെക് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, ഫയ ഇന്നവേഷന്‍സ്), ഡോ. പി.കെ ബിജു (സിന്‍ഡിക്കേറ്റ് അംഗം, എ.പി.ജെ.എ.കെ.ടി.യു), ഡോ. രാജശ്രീ എം.എസ് (വൈസ് ചാന്‍സലര്‍ എ.പി.ജെ.എ.കെ.ടി.യു), ഡോ. വി.പി മഹാദേവന്‍ (വൈസ് ചാന്‍സലര്‍, കേരള സര്‍വകലാശാല), ഡോ. സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല), ഡോ. പി.വി ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ.ഡി.ഐ.എസ്.സി), ഡോ. അരുണ്‍ സുരേന്ദ്രന്‍ (സ്ട്രാറ്റജിക് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്), ജിടെക് സി.ഇ.ഒ വിഷ്ണു നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജിടെക്കിന് കീഴിലുള്ള അക്കാദമി ആന്‍ഡ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പ് (എ.ടി.എഫ്.ജി) കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനികള്‍, അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐ.സി.ടി അക്കാദമി എന്നിവയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിപുലീകരണത്തിനായി രൂപീകരിച്ച മ്യൂലേണില്‍ ഇപ്പോള്‍ 17000ലധികം വിദ്യാര്‍ത്ഥികള്‍ അംഗങ്ങളാണ്. ഒന്നര വര്‍ഷമായി തുടര്‍ന്നുവരുന്ന മ്യൂലേണിന്റെ പദ്ധതികളും പരിപാടികളും വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് മ്യൂലേണ്‍ 2.0യ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

മ്യൂലേണില്‍ മികച്ച പ്രകടനം നടത്തിയ സെന്റ്. ജോസഫ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി പാല, ട്രിനിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ്, ക്രിസ്തു ജ്യോതി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനവും പരിപാടിയില്‍ വെച്ച് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
Rate this item
(0 votes)
Author

Latest from Author