Print this page

എക്‌സ്പീരിയനും യുകെയിലെ ടിആര്‍എല്‍ സോഫ്റ്റ്‌വെയറും ചേര്‍ന്ന് സാങ്കേതിക വിദ്യകളിലൂടെ സുരക്ഷിത റോഡുകള്‍ വാഗ്ദാനം ചെയ്യുന്നു

Experion and UK's TRL Software have teamed up to offer safer roads through technology Experion and UK's TRL Software have teamed up to offer safer roads through technology
തിരുവനന്തപുരം: ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമായ ടിആര്‍എല്‍ യുകെയും (നേരത്തെ, യുകെയിലെ റോഡ് ഗവേഷണ ലാബോറട്ടറി) സംരംഭങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്ന ആഗോള ഐടി സൊലൂഷന്‍സ് കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസും സംയുക്തമായി ടിആര്‍എല്‍ ടെക്‌നോളജീസ് ഇന്ത്യ എന്ന സംയുക്ത പ്രൊജക്റ്റ് പ്രഖ്യാപിച്ചു. നെക്സ്റ്റ് ജെന്‍ ഡിജിറ്റല്‍ സൊലൂഷനുകളിലൂടെ ഇന്ത്യന്‍ റോഡുകളില്‍ ലോകോത്തര സുരക്ഷ കൊണ്ടു വരുകയാണ് ലക്ഷ്യം. ടിആര്‍എല്‍ സോഫ്റ്റ്‌വെയറിന്റെ വിന്യസിക്കാന്‍ തയ്യാറായിട്ടുള്ള അടിസ്ഥാന അസറ്റ് മാനേജ്‌മെന്റ് സിസ്റ്റമായ ഐറോഡ്‌സും ക്ലൗഡ് അതിഷ്ഠിത അപകട നിരീക്ഷണ സംവിധാനമായ ഐ മാപ്പും ഉപയോഗിച്ച് രാജ്യത്തെ റോഡ് നെറ്റ്‌വര്‍ക്കുകളുടെ പരിപാലനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരും. ഈ പരിഹാരങ്ങള്‍ റോഡ് സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കാന്‍ പ്രാപ്തമാണ്, കാരണം ലോകത്തെ മോട്ടോര്‍ വാഹനങ്ങളില്‍ വെറും രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെങ്കിലും റോഡ് അപകടങ്ങളിലെ മരണ നിരക്ക് 12 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020-ല്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ള റോഡപകടങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമാണ്, ഇതില്‍ പകുതിയിലധികത്തിലും മരണങ്ങളും സംഭവിച്ചു. റോഡ് അപകടങ്ങള്‍ക്ക് ഇരയായവരില്‍ ഏറെയും 18നും 45നും ഇടയിലുള്ളവരെയാണെന്നതാണ് ദയനീയം. റോഡ് അപകട മരണങ്ങളില്‍ ഇത് ഏതാണ്ട് 70 ശതമാനത്തിനടുത്ത് വരുന്നു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത കമ്പനി ടിആര്‍എല്ലിന്റെ 100 വര്‍ഷത്തെ ഗതാഗത ഗവേഷണ വൈദഗ്ധ്യം ഇന്ത്യന്‍ റോഡുകളിലേക്ക് കൊണ്ടുവരുന്നു, കൂടാതെ പ്രാദേശിക കഴിവുകളും മികച്ച അന്താരാഷ്ട്ര ഗവേഷണങ്ങളും ഉപയോഗിച്ച് രാജ്യത്തെ റോഡ് സംവിധാനങ്ങള്‍ ഭാവിക്കായി പ്രാപ്തമാക്കും. ഈ ലോകോത്തര പരിഹാരങ്ങള്‍ വിന്യസിക്കാന്‍ പ്രാദേശിക പ്രതിഭകളെ നിയമിച്ച് സ്ഥിര വളര്‍ച്ച നേടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, വാഹനങ്ങള്‍, മനുഷ്യ സ്വഭാവങ്ങള്‍ എന്നിവയില്‍ ഡാറ്റാ സയന്‍സസിന്റെ അടിസ്ഥാനത്തിലുള്ള മുന്‍നിര ഗവേഷണവും ടിആര്‍എല്‍ നടത്തുന്നു. സര്‍ക്കാരില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള പങ്കാളികള്‍ക്കൊപ്പം, ലണ്ടനില്‍ ലോകത്തെ ആദ്യത്തെ ഭൗതിക വെര്‍ച്ച്വല്‍ ടെസ്റ്റ് ബെഡ് സ്മാര്‍ട്ട് മൊബിലിറ്റി ലിവിംഗ് ലാബ് ടിആര്‍എല്‍ സൃഷ്ടിച്ചിട്ടുണ്ട് പൊതു റോഡുകളില്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന പുതിയ ഗതാഗത ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരീക്ഷിക്കാന്‍ ഇവിടെ കമ്പനികളെ അനുവദിക്കുന്നു. കമ്പനി 145 രാജ്യങ്ങളിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, യുഎന്‍ഡിബി തുടങ്ങിയ രാജ്യാന്തര ഏജന്‍സികള്‍ ഫണ്ട് ചെയ്യുന്നതായിരുന്നു പല പ്രൊജക്റ്റുകളും.
ഇതിനകം തന്നെ നിരവധി ടിആര്‍എല്‍ പ്രോജക്റ്റുകളില്‍ വിശ്വസ്ത പങ്കാളിയായ എക്‌സ്പീരിയനുമായി ശക്തമായ പങ്കാളിത്തം രൂപീകരിച്ചതില്‍ ടിആര്‍എല്‍ സോഫ്റ്റ്വെയര്‍ ആഹ്‌ളാദിക്കുന്നുവെന്ന് ടിആര്‍എല്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ ഡോ.പോള്‍ സനെല്ലി പറഞ്ഞു. വര്‍ഷങ്ങളായി ടിആര്‍എല്ലില്‍ നിന്നുള്ള വിദഗ്ധരുടെ ടീമുകളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു; റോഡ് സുരക്ഷയിലും വിഷന്‍ സീറോയിലും ആഗോള ശ്രദ്ധയൂന്നിക്കൊണ്ട്, ഏറ്റവും മികച്ചവരെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പേരുകേട്ട ഒരു കമ്പനിയുമായി ഒരു പുതിയ ടീം നിര്‍മ്മിക്കാനുള്ള നല്ല സമയമാണിത്, എല്ലാവര്‍ക്കുമായി റോഡുകള്‍ സുരക്ഷിതമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും താമസിയാതെ വീണ്ടും കേരളം സന്ദര്‍ശിക്കുകയും പുതിയ വിദഗ്ധരുടെ കേഡറിലേക്ക് തങ്ങളുടെ ഗതാഗത ഡൊമെയ്ന്‍ അറിവ് പകരാന്‍ സഹായിക്കുമെന്നും കൂട്ടിചേര്‍ത്തു.
ടിആര്‍എല്‍ സോഫ്റ്റ്‌വെയര്‍ മികച്ച പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണെന്നും ഡൊമെയിനിലെ തങ്ങളുടെ സ്വന്തം വൈദഗ്ധ്യം അവരുടെ പ്രത്യേക വൈദഗ്ധ്യം ഉപയോഗിച്ച് പ്രയോജനപ്പെടുത്താനും സംയുക്തമായി റോഡ് സുരക്ഷ, അടിസ്ഥാന അസറ്റ് മാനേജ്‌മെന്റ്, അപകട നിരീക്ഷണം എന്നിവയില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ വാഗ്ദാനം ചെയ്യാനാവുമെന്നും ഈ സംയുക്ത സംരംഭം 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിന് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും ആഗോള സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ പശ്ചാത്തലം ലഭിക്കുന്ന ഇന്ത്യയ്ക്ക് നേട്ടമാണെന്നും തെളിയിക്കപ്പെട്ട ഈ ആഗോള ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിപണനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ കുറച്ച് പ്രധാന ഇടപാടുകാരെ കൂടി ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും എക്‌സ്പീരിയന്‍ ടെക്‌നോളജീസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ബിനു ജേക്കബ് പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പിഡബ്ല്യുഡി ബഡ്ജറ്റുകള്‍ വളരെ ആത്മനിഷ്ഠമായാണ് തയ്യാറാക്കുന്നതെന്നും എന്നാല്‍ ഒരു റോഡ് അസറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ വഴി ബജറ്റ് പ്രക്രിയയ്ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടെങ്കില്‍ മൊത്തത്തിലുള്ള അറ്റകുറ്റപ്പണി ചെലവ് ഗണ്യമായി കുറയ്ക്കുകയും വസ്തുനിഷ്ഠമായി തീരുമാനമെടുക്കാന്‍ സഹായിക്കുകയും ഉത്തരവാദിത്തം കൊണ്ടുവരുമെന്നും ജേക്കബ് കൂട്ടിചേര്‍ത്തു.
ടിആര്‍എല്ലുമായുള്ള എക്‌സ്പീരിയന്‍ ടെക്‌നോളജീസിന്റെ ബന്ധത്തിന് ഒരു ദശാബ്ദത്തിലേറെ പഴക്കമുണ്ട്. രണ്ട് സ്ഥാപനങ്ങളും ലോകമെമ്പാടുമുള്ള ഒന്നിലധികം പ്രദേശങ്ങളില്‍ ഗതാഗതം, ലോജിസ്റ്റിക് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ പ്രോഡക്ട് എഞ്ചിനീയറിംഗ് ഡിഎന്‍എ, ഉപഭോക്തൃ മൂല്യം നല്‍കുന്നതിലുള്ള അചഞ്ചലമായ ശ്രദ്ധ, പുതിയ വരുമാന സ്ട്രീമുകള്‍, ബിസിനസ് പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യല്‍, പ്രവര്‍ത്തനക്ഷമത, ഉല്‍പ്പാദനക്ഷമത തുടങ്ങിയവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ഉല്‍പ്പന്ന എഞ്ചിനീയറിംഗ് സേവനങ്ങളിലെ പ്രധാന വൈദഗ്ധ്യത്തിന് എക്സ്പെരിയോണിന് അംഗീകാരങ്ങള്‍ നേടികൊടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകള്‍, ഇടത്തരം സംരംഭങ്ങള്‍, അതുപോലെ തന്നെ അതിവേഗം വളരുന്ന ചില പ്രാരംഭ ഘട്ട കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അവരുടെ ഉപഭോക്താക്കള്‍.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam