തിരു:പരമ്പരാഗത സ്പിന്നിങ്-വീവിങ് മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാ ക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരളസംസ്ഥാന ടെക്സറ്റൈല്‍ കോര്‍പ്പറേഷന്റെ കീഴി ലുള്ള നാല് സ്പിന്നിങ്മില്ലുകളും ഏഴ് സഹകരണ സ്പിന്നിങ് മില്ലുകളും സീതാറാം സ്പിന്നിങ്മില്ലുമാണ് ജനുവരിയില്‍ പ്രവര്‍ത്തനലാഭം കൈവരിച്ചത്. കെ എസ് ടി സിക്ക് കീഴിലുള്ള കോമളപുരം സ്പിന്നിങ് മില്ലും ഏറ്റവും പുതിയ കണക്ക് പ്രകാരം ലാഭത്തിലാണ്. ഡിസംബറില്‍ എട്ട് സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭം നേടിയതിന് പിന്നാലെയാണ് ജനുവരിയില്‍ നേട്ടം വര്‍ധിപ്പിച്ചത്.
മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ 96.61 ലക്ഷം രൂപയുടെയും പ്രിയദര്‍ശിനി സഹകരണസ്പിന്നി ങ് മില്‍ 52.74 ലക്ഷം രൂപയുടെയും കെ.കരുണാകരന് സ്മാരക സഹകരണ സ്പിന്നിങ് മില്‍ 18.43 ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭമാണ് കൈവരിച്ചത്. മാല്‍കോടെക്സില്‍ 16.47 ലക്ഷം രൂപ യുടെയും കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 7.1ലക്ഷം രൂപയുടെയും തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 9.78ലക്ഷം രൂപയുടെയും പ്രവര്‍ത്തനലാഭംസ്വന്തമാക്കി.
ചെങ്ങന്നൂര്‍ പ്രഭുറാം മില്‍ജനുവരിമാസത്തില്‍5.7ലക്ഷം രൂപയുടെ ലാഭം സ്വന്തമാക്കി. മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍ 54.65 ലക്ഷം രൂപയും എടരിക്കോട് മില്‍ 17.81 ലക്ഷം രൂപയും ഉദുമ സ്പിന്നിങ് മില്‍ 17.75 ലക്ഷം രൂപയും പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. ജനുവരിയില്‍ കെഎസ്ടിസിയുടെ ആകെ പ്രവര്‍ത്തനലാഭം 91.38 ലക്ഷം രൂപയാണ്. സീതാറാം സ്പിന്നിങ് 10.55 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. കെഎസ്ടിസിക്ക് കീഴിലുള്ള ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്‍ 24 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം ഡിസംബറില്‍ സ്വന്തമാക്കിയിരുന്നു.
നവീകരണപ്രവര്‍ത്തനങ്ങളും ആധുനികവത്ക്കരണവും നടപ്പാക്കുന്നതിനൊപ്പം വൈവിധ്യവത്ക്ക രണത്തിനും പ്രാധാന്യം നല്‍കിയതാണ് സ്പിന്നിങ് മില്ലുകള്‍ക്ക് മുതല്‍ക്കൂട്ടായത്. ലോക്ക്ഡൗണ്പിന് വലിച്ച ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനായതും. വിപണിയിലെ ആവശ്യത്തിനനുസരിച്ച് നൂല് ലഭ്യമാക്കാനായതും നേട്ടമായി. ഗുണനിലവാരം ഉയര്‍ത്തിയും ഉത്പ്പാദനക്ഷമത വര്‍ധിപ്പിച്ചും ഈ പരമ്പരാഗതമേഖല ചരിത്രത്തിലെ മികച്ച പ്രവര്‍ത്തനത്തിലാണ്. ആഭ്യന്തര വിപണിക്കൊപ്പം ഇറ ക്കുമതിയിലും ശ്രദ്ധയൂന്നാനായത് സ്പിന്നിങ് മില്ലുകള്‍ക്ക് പുതുജീവന്‍ നല്കി.
കോഴിക്കോട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്സിജൻ ഉത്പാദകരു ടേയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറു കൾ എത്തിക്കാനുളള...തുട൪ന്ന് വായിക്കുക
മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്നേഹികളുടെ സംഘടന സാലി കണ്ണ ന്റെ നേതൃത്വത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇആര്‍എഫ് പ്രവര്‍ത്തകര്‍...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശു പത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടി ക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ...തുട൪ന്ന് വായിക്കുക
കാർവാർ : കൊച്ചിയിൽ വൈഗ എന്ന് പെൺക്കുട്ടിയുടെ മരണത്തിന് ശേഷം കാണാതായ പിതാവ് സനുമോഹനെ കർണാടക പൊലീസ് പിടികൂടി.കർണാ ടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനി ടെയാണ് സനു മോഹൻ പൊലീസിന്റെ പിടിയിലാകുന്നത്.
സനു മോഹനെ പിടികൂടിയെന്ന് ആദ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി:കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ. ഇക്കാരണത്താൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പരിഷ്കരി ക്കണമെന്ന് ലോകാരോക്യ സംഘടനയോട് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു.
വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ രാത്രി പത്ത് വരെയു...തുട൪ന്ന് വായിക്കുക
പത്തനംതിട്ട : സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക
തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്ത...തുട൪ന്ന് വായിക്കുക
കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക
പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര് പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര് സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര് സ്വകാര്യ കേന്ദ്രങ്ങളിലുമാണ് ...തുട൪ന്ന് വായിക്കുക
ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജ...തുട൪ന്ന് വായിക്കുക
വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്...തുട൪ന്ന് വായിക്കുക
പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅ...തുട൪ന്ന് വായിക്കുക
മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി.
ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.