Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരo കെ ജയകുമാർ ഐ എ എസ് ന് ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കർമ്മ പദ്ധതി കേരള ബാങ്ക് 42,594 കർഷകർക്ക് വായ്പ അനുവദിച്ചു ചൊവ്വാഴ്ച 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡി.ജി.പി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും: കൊട്ടിക്കലാശം പാടില്ല

4/12/2020

തിരു : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും. ഡിസംബര്‍ ആറിന് വൈകിട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും.ജാഥ,ആള്‍ക്കൂ ട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ പഞ്ഞു.

പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികള്‍ ജില്ലയില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജങ്ഷനു കളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്‌മെന്റ് നടത്തുന്ന തായും ഇതുമൂലം ആള്‍ക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍സ്ഥാനാര്‍ ഥികള്‍ ശ്രദ്ധിക്കണം. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി യെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എം.സി. സി. ജില്ലാതല മോണിറ്ററിങ് സമിതി കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡല്‍ ഓഫിസര്‍ ജി.കെ. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ഉദ്ഘാടനം നാളെ

തിരു:2030 ഓടെ വൈറൽ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറൽ ഹെപ്പറ്റൈറ്റിസ് എ,ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കു ന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (27ന്) ഉച്ചയ്ക്ക് 2...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് 42,594 കർഷകർക്ക് വായ്പ അനുവദിച്ചു

തിരു: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്കും സംരംഭകർക്കും കൈത്താങ്ങായി കേരള ബാങ്ക്. കിസാൻ മിത്ര വായ്പ പദ്ധതിയിലൂടെ 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ 42,594 കർഷ കർക്കായി 803.91 കോടി രൂപയാണ് അനുവദിച്ചത്. സർക്കാർ പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിനകർമ്മ പദ്ധതിയുടെ...തുട൪ന്ന് വായിക്കുക


കിലെ - സിവിൽ സർവീസ് അക്കാഡമിയിൽ പ്രിലിമിനറി പരീക്ഷാപരിശീലനം

തിരു: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്-സിവിൽ സർവീ സ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖല കളിൽ ജോലി ചെയ്യുന്ന തൊഴിലാ...തുട൪ന്ന് വായിക്കുക


താല്പര്യപത്രം ക്ഷണിച്ചു

തിരു : നിയമസഭാ മ്യൂസിയത്തിൽ എത്തുന്ന സന്ദർശകർക്ക് വില്പന നടത്തുന്നതിനായി കേരള നിയമസഭ എന്ന് ആലേഖനം ചെയ്‌തോ കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്‌ തോ ആകർഷണീയമാക്കിയ ഗുണമേൻമയുള്ളതും കുറഞ്ഞ വിലയുള്ളതുമായ കീ ചെയിൻ, പേന, ക്ലോത്ത് ബാഗ്, നോട്ട് പാഡ്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു

തിരു: കേരള മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏർപ്പെടു ത്തിയ 2020 ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു. മികച്ച റിജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മെഡലിന് എറണാകുളം ആർ.ടി.ഒ. ബാബു ജോൺ അർഹനായി. മികച്ച മോട്ടർ വ...തുട൪ന്ന് വായിക്കുക


രാസപദാർത്ഥങ്ങൾ ചേരാത്ത മത്സ്യവുമായി മത്സ്യഫെഡിന്റെ ആറ് ഫിഷ് മാർട്ടുകൾ കൂടി: ഉദ്ഘാടനം 27ന്

തിരു: ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം എത്തിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ പുതിയതായി ആറ് ഫിഷ് മാർട്ടുകൾ കൂടി പ്രവർത്തനം ആരംഭിക്കും. ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം ജനുവരി 27ന് രാവിലെ 11 മണിയ്ക്ക് ഫിഷറീസ് മന്ത്രി ജെ...തുട൪ന്ന് വായിക്കുക


റോഡ് സുരക്ഷാവബോധം: വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം

തിരു: ;ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെഎസ്‌സിഎസ്ടിഇ-നാറ്റ്പാക്) ഫെബ്രു വരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി 11 മത്സരങ്ങൾ സംഘടിപ്പിക്കുന്നു....തുട൪ന്ന് വായിക്കുക


സമുദ്രതീര ഡിജിറ്റൈസേഷൻ ചാർട്ട് : ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം 28 ന്

തിരു: സംസ്ഥാന സർക്കാർ ഹൈഡ്രോഗ്രാഫിക് വിഭാഗം തയ്യാറാക്കിയ കേരളത്തിലെ സമുദ്ര തീരത്തിന്റെ ഡിജിറ്റൈസേഷൻ ചാർട്ടിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ചാർട്ടിന്റെ പൂർത്തീകരണ പ്രഖ്യാപനവും പ്രകാശനവും 28 ന് രാവിലെ 10 ന് ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ തുറമുഖ വക...തുട൪ന്ന് വായിക്കുക


സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം

തിരു: 2020-2021 വര്‍ഷം മുതല്‍ സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷികഅവാര്‍ ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജിൽ ഒരു കോവിഡ് വാക്സിനേഷൻ കേന്ദ്രം കൂടി ആരംഭിച്ചു

തിരു: മെഡിക്കൽ കോളേജിൽ ഒരു കോവിഡ് വാക്സിനേഷൻ കേന്ദ്രം കൂടി ആരംഭിച്ചു. ഇതോടെ ദിനംപ്രതി 200 പേർക്ക് വാക്സിൻ എടുക്കാൻ കഴിയും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേ ജിലെ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് സമുച്ചയത്തിൽ ആദ്യ വാക്സിനേഷൻകേന്ദ്രംആരംഭിച്ചത്. ആദ്യ...തുട൪ന്ന് വായിക്കുക


സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കി ല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരു : സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കി ല്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നി...തുട൪ന്ന് വായിക്കുക


സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ്

തിരു : സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലി രുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള...തുട൪ന്ന് വായിക്കുക


നിയമസഭ തിര ഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നു

തിരു : സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ടും നിയമസഭ തിര ഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും കെ.സി...തുട൪ന്ന് വായിക്കുക


33-ാമത് കേരള ശാസ്ത്ര കോൺഗ്രസ് 25 മുതൽ 30 വരെ തിരുവനന്തപുരത്ത്

തിരു : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 33-ാമത് ശാസ്ത്ര കോൺഗ്രസ് ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതൽ 29 വരെ നടക്കുന്ന പ്രീകോൺ ഫറൻസിൽ എല്ലാ അവതരണങ്ങളും വിർച്യുൽ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് രാവിലെ 1...തുട൪ന്ന് വായിക്കുക


തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി

(ആർട്ടീരിയ മൂന്നാംഘട്ട നവീകണ പദ്ധയിൽ കലാകാരൻമാർ പെയിന്റിംഗ് ചെയ്യുന്നു) തിരു; നഗരസൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് നട പ്പിലാക്കുന്ന ആർട്ടീരിയ മൂന്നാംഘട്ടം പുരോഗമിക്കുന്നു.കാലപ്പഴക്കം കൊണ്ട് നിറം മങ്ങുകയും, ചില ഭാ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.