Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡി. കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഈ വർഷം ആരംഭിക്കും: നിയമസഭയിൽ മന്ത്രി 81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ് നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ് തിങ്കളാഴ്ച 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

വാണിജ്യം

കൂടുതല്‍ 

വിവാഹ സീസണിനായി റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്ക്

1/12/2020

(വിവാഹാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പര്‍ച്ചേസ് പ്ലാനിനൊപ്പം പണിക്കൂലിയില്‍ ആകര്‍ഷക മായ ഡിസ്ക്കൗണ്ടുകളും)

കൊച്ചി: വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ ക്കായി ടൈറ്റന്‍റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീര്‍വാദ് എന്ന പേരില്‍ പുതിയപര്‍ച്ചേസ് പ്ലാന്‍ അവതരിപ്പിച്ചു. ഇന്ത്യയിലെങ്ങും പുതിയ വിവാഹ സീസണിന്‍റെ തുടക്കമിടുന്ന അവസര ത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവാഹാഭരണങ്ങള്‍ വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കാനും പ്ലാന്‍ പൂര്‍ത്തിയാകുമ്പോള്‍ പണി ക്കൂലിയില്‍ മികച്ച ഡിസ്ക്കൗണ്ട് സ്വന്തമാക്കാനും സാധിക്കും.

പേര് സൂചിപ്പിക്കുന്നതുപോലെ ആശീര്‍വാദ് എന്നത് വധുവിനായുള്ള സ്വര്‍ണത്തിലുള്ള ആശീര്‍ വാദമാണ്. ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങുന്ന വധുവിനുള്ള സ്നേഹത്തിന്‍റെയും അഭിനന്ദന ത്തിന്‍റെയും സൂചനയാണിത്. ജീവിതത്തിലെ ഏറ്റവും ചെലവേറിയ പര്‍ച്ചേസുകളിലൊന്നായതി നാല്‍ കുടുംബങ്ങള്‍ ആഭരണം വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കും. പുതിയ റിവാ ആശീര്‍വാദ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങള്‍ വാങ്ങു ന്നതിനും സ്പോട്ട് പര്‍ച്ചേസിനേക്കാള്‍ മികച്ചമൂല്യംസ്വന്തമാക്കുന്നതിനുംസാധിക്കും.അളവ്,സമയം, സുതാര്യമായ ആനുകൂല്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് വാങ്ങല്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീര്‍വാദ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാര്‍ന്ന വിവാഹാഭരണങ്ങള്‍ക്കായി തനിഷ്കിന്‍റെ പ്രത്യേക സബ്-ബ്രാന്‍ഡായി റിവാ ആദ്യമായി അവതരിപ്പി ക്കപ്പെട്ടത് 2017-ലാണ്. വധുവിന്‍റെ പുതിയ യാത്രയില്‍ വിവിധ സംസ്കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറി യിക്കുന്നതാണ് ഇന്ത്യന്‍ വിവാഹാഭരണങ്ങള്‍.

ഇന്ത്യന്‍ സംസ്കാരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും അണിയുന്നതും പ്രത്യേകിച്ച് വിവാഹാ വസരങ്ങളില്‍, സവിശേഷമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണവിഭാഗം സിഇഒഅജോയ് ചാവ്ല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാന്‍ഡ് എന്ന നിലയില്‍വിവാ ഹാവസരത്തിലുള്ള സ്വര്‍ണത്തിന്‍റെ ശുഭകരമായ സാന്നിദ്ധ്യത്തോട് ആദരവാണ്. എല്ലാ മാതാ പിതാക്കളും ഏറ്റവും മികച്ചത് മകള്‍ക്ക് നല്കണമെന്നാണ് ആഗ്രഹിക്കുന്നത്.വിവാഹത്തിന്‍റെ സവി ശേഷദിനത്തില്‍ ആഭരണങ്ങള്‍ അണിയിക്കുന്നത് അവര്‍ക്കുള്ള ആശീര്‍വാദത്തിന്‍റെയും സ്നേഹ ത്തിന്‍റെയും സൂചകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങള്‍ വാങ്ങുന്നതിനായി ആര്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള പര്‍ച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീര്‍വാദ് അവതരിപ്പിക്കു ന്നത്. വിവാഹത്തിനും മറ്റ് അവസരങ്ങള്‍ക്കായും പണിക്കൂലിയില്‍ ആകര്‍ഷകമായ ഡിസ്ക്കൗ ണ്ടും ലഭ്യമാക്കുന്നു. റിവാ ആശീര്‍വാദിലൂടെ വിവാഹാവസരത്തില്‍ തനിഷ്കിന്‍റെ ഏറ്റവും മികച്ച രൂപകല്‍പ്പനയും ശുദ്ധതയുടെ ഉറപ്പും നല്കി വധുവിനും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്.

കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് എല്ലാ സ്റ്റോറുകളിലും പര്‍ച്ചേസിന് അവസരം. വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്ക് ഈയിടെ ഒരു നിര ഫിജിറ്റല്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാം: വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം

മലപ്പുറം: ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാമെന്നിരിക്കെ വ്യാപാരികളുംഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഹാള്‍മാര്‍ക്കിംഗ് നിര്‍ബ...തുട൪ന്ന് വായിക്കുക


തനിഷ്ക് അവതരിപ്പിക്കുന്നു ഷഗുണ്‍ ഫോര്‍ 21

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക് പുതുവര്‍ഷത്തിന് തിളക്കമേകാന്‍ ഉപയോക്താക്കള്‍ക്കായി ഷഗുണ്‍ ഫോര്‍ 21 അവതരിപ്പിക്കുന്നു. പുതുവര്‍ഷത്തി ലേയ്ക്ക് കടക്കുമ്പോള്‍ പ്രതീക്ഷയും ശുഭപ്രതീക്ഷയും നിറഞ്ഞ പുതിയ തുടക്കത്തിന്‍റെ പ്...തുട൪ന്ന് വായിക്കുക


മെഗാ ഡിസ്ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്സിന്‍റെ ഉത്സവകാല ഓഫറുകള്‍

(സ്വര്‍ണ-ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഡിസ്ക്കൗണ്ടുകള്‍ക്കും സമ്മാനങ്ങള്‍ക്കുംപുറമേ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും) കൊച്ചി: ഉത്സവകാല വില്‍പ്പനയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയര്‍ ആ...തുട൪ന്ന് വായിക്കുക


അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

കൊച്ചി: ഊര്‍ജ്ജ ഉല്‍പന്ന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (എച്. ഐ.പി.പി.)രാജ്യത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശ ലക്ഷത്തിലേറെ ഉല്‍പന്നങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. നൂറോളം ഡീലര്‍ഷി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതിക...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.