Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗ കോളനികളുടെ മുഖച്ഛായ മാറി: മന്ത്രി എ.കെ ബാലന്‍

29/10/2020

തിരു: അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒന്‍പത് അംബേദ്കര്‍ ഗ്രാമ ങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 273 കോളനികളെയാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തത്. ഇതില്‍ 52 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 221 എണ്ണത്തിന്റെ നിര്‍ മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ വരെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വിവിധ കോളനികളില്‍ നടന്നതെന്നും എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.

പാറശ്ശാല മണ്ഡലത്തിലെ പുല്ലച്ചല്‍കോണം,പള്ളിത്തറ, ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെന്നൂര്‍ ഈന്ത ന്നൂര്‍ വാഴ് വേലി, കാട്ടാക്കട മണ്ഡലത്തിലെ നിലമേല്‍, വാമനപുരം മണ്ഡലത്തിലെ ഏരുമല, നേമം മണ്ഡലത്തിലെ ആഴാങ്കല്‍ 44 ാം നഗര്‍, പൂഴിക്കുന്നില്‍ പറങ്കിമാംവിള എന്നിങ്ങനെ ഏഴു കോളനികളുടെ പണികളാണ് തിരുവനന്തപും ജില്ലയില്‍ പൂര്‍ത്തിയായത്. ആറ്റിങ്ങല്‍ മണ്ഡലത്തി ലെ പറണ്ടക്കുഴി കോളനിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭവനങ്ങളുടെ പുനരുദ്ധാരണം, റോഡ് ടാറിംഗ്, റീടെയിനിംഗ് വാള്‍ നിര്‍മാണം, കോളനികളിലേക്കുള്ള ചെറു റോഡുകളുടെ നിര്‍മാണം, വൈദ്യുതീകരണം, മാലിന്യ സംസ്‌കരണം എന്നീ പ്രവര്‍ത്തികളാണ് കോളനികളില്‍ നടത്തിയത്.

ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. ശ്രീവിദ്യ, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍എന്നിവര്‍സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലെ വിവിധമണ്ഡലങ്ങളില്‍പ്രത്യേക യോഗങ്ങളുംചേര്‍ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ

തിരു: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുംസ്‌പെ ഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകാനുള്ള നടപടി ചരിത്രത്തിൽ ഇടംനേടുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സ്‌പെഷ്യൽ പോളിങ് ഓഫീസർമാരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരു...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5,657 പ്രചാരണ സാമഗ്രികൾ നീക്കി

തിരു: ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കു ന്നത്.5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

എറണാകുളം: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്.സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃത മായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീട...തുട൪ന്ന് വായിക്കുക


ഡയറി വില നിശ്ചയിച്ച് ഉത്തരവായി

തിരു: 2021 ലെ സർക്കാർ ഡയറി, ദിന സ്മരണ എന്നിവയുടെ വില നിശ്ചയിച്ച് ഉത്തരവായി. ജി. എസ്.ടി, പ്രളയ സെസ് എന്നിവ ഉൾപ്പെടെ സർക്കാർ ഡയറിക്ക് (ഓർഡിനറി) 215 രൂപയും ദിന സ്മരണയ്ക്ക് 140 രൂപയുമാണ് വില....തുട൪ന്ന് വായിക്കുക


വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ. ജെ. വിൽസൻ ചുമതലയേറ്റു

തിരു: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ.കെ.വിൽസൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. റഗുലേ റ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, ഊർജ സെക്രട്ടറി ദിനേശ് അറോറ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

തിരു: നവംബർ 26 ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കു മെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ...തുട൪ന്ന് വായിക്കുക


ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളി ലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം നടത്തി

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജീവനക്കാർക്കായി ഭരണഘടനയുടെ ആമുഖം വായിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചടങ്ങിൽസംബന്ധിച്ചു.കോവിഡ്-19 പ്രോട്ടോക്കോൾ പ...തുട൪ന്ന് വായിക്കുക


അംഗങ്ങളെ തെരഞ്ഞെടുത്തു

തിരു: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേ യ്ക്ക്് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ,മുല്ലക്കരരത്നാകരൻ,ഷാനി മോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരി ല്ലാതെ തെരഞ്ഞെടുത...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു

തിരു: ഭരണഘടനാ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു. കോവിഡ്‌ മാനദണ്ഡം അനുസരിച്ച് വില്‍പന വിഭാഗം,ഭരണവിഭാഗം- വിജ്ഞാനമുദ്രണം പ്രസ്‌, അക്കാദമിക് വിഭാഗം എന്നിവിടങ്ങളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


പ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം

തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യആശു പത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധന...തുട൪ന്ന് വായിക്കുക


ഭരണഘടനാദിനാചരണം:നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ ജില്ലാകളക്ടർമാരും, വകുപ്പ് മേധാ വികളും, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകളും, സംസ്ഥാന/ജില്ലാ ലീഗൽ സർവീസ് അതോ...തുട൪ന്ന് വായിക്കുക


ഹയർ സെക്കണ്ടറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം

തിരു: വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർ ത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവം ബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർ...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: തീയതി മാറ്റി

തിരു : നവംബർ 25ന് നടത്താനിരുന്ന 2020-21 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകാർക്കും,28ന് (ശനിയാഴ്ച)ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.