Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു തിരു.കളക്ടറുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളുടെ മീറ്റിംഗ് നടന്നു ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി

അറിയിപ്പുകള്‍

കൂടുതല്‍ 

എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു

28/10/2020

(ചിത്രം: എസ് എ ടി യിൽ ആരംഭിച്ച ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർവഹിക്കുന്നു)

തിരു: എസ് എ ടി ആശുപത്രിയിൽ എസ് എ ടി ആശുപത്രിഹെല്‍ത്ത് എഡ്യൂക്കേഷന്‍സൊസൈറ്റി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ ഓമന മാത്യു ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി എക്സിക്യുട്ടീവ് അംഗം ബി ബിജു അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എസ് രാജലാൽ, ആർ എം ഒ ഡോ ബിന്ദു, ഡോ വി എച്ച് ശങ്കർ, ലേ സെക്രട്ടറി മൃദുലാകുമാരി, നേഴ്സിംഗ് ഓഫീസർ പ്രസന്ന, ഡോ. ഖുറൈഷാ ബീവി, എം ജെ നിസാം എന്നിവർ സംസാരിച്ചു.

ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യപദ്ധതികളെക്കുറി ച്ചുള്ള വിവരങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനൊപ്പം എസ് എ ടി ആശുപത്രിയിലെയും മെഡി ക്കൽ കോളേജ് ആശുപത്രിയിലേയും വിവിധ ചികിത്സാസംവിധാനങ്ങള്‍, രോഗങ്ങളും അവയുടെ ചികിത്സയും സംബന്ധിച്ച് വിദഗ്ധരുടെ അഭിമുഖങ്ങള്‍, വിവിധ പ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍ററിലൂടെ സംപ്രേക്ഷണം ചെയ്യും. ഇതി നായി വാർഡുകളിലും ഒ പി യിലുമടക്കം 54 ടെലിവിഷൻ സെറ്റുകൾ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസികോല്ലാസത്തിനായി ടെലിവിഷന്‍ പരിപാടികളും ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍ററിലൂടെ സംപ്രേക്ഷണം ചെയ്യും.

18 ലക്ഷത്തോളം രൂപ ചെലവഴിച്ച് എസ് എ ടി ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈ റ്റിയാണ് ഡിജിറ്റൽ ബോഡ്കാസ്റ്റിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയുടെ നേട്ട ങ്ങൾ ഉൾപ്പെടെ പൊതു ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം - പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പി ലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേ ഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്

തിരു; കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളി ലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴി...തുട൪ന്ന് വായിക്കുക


നെയ്യാര്‍ഡാം സംഭവം: എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരു: പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷ നിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 964 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3657 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലം...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ സാധ്യതകൾ അനന്തം- മുഖ്യമന്ത്രി

തിരു: കേരളബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളബാങ്കിന്റെ ആദ്യതിരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖ...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: ഗോപി കോട്ടമുറിയ്ക്കൽ പ്രസിഡൻറ്, എം.കെ കണ്ണൻ വൈസ് പ്രസിഡൻറ്

തിരു : 105 വർഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ പ്രസിഡ ന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു.മറ്റു ഭരണസമിതി അംഗങ്ങൾ: എ...തുട൪ന്ന് വായിക്കുക


പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണം

തിരു: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുക ളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി.ഭാസ്‌കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെകോവി ഡ് ബാ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ : 38,593 പുരുഷൻമാരും 36,305 സ്ത്രീകളും

തിരു: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറംജില്ലയിലാണ് (8,387). വയ...തുട൪ന്ന് വായിക്കുക


കൊവിഡ് കാരണം തൊഴില്‍ നഷ്ടമായ ലൈംഗികതൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കൊവിഡ് കാരണം തൊഴില്‍ നഷ്ടമായ ലൈംഗികതൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ മൂന്നു മാസത്തേക്കാണ് ഈ പ്രതിമാസ സാമ്പത്തിക സഹായം.സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളി കള്‍ക്ക് ...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ പരിഗണിക്കുന്നത് എറണാകുളം ജില്ലയിലെ പരാതികള്‍

(ആദ്യത്തെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതിക ളാണ് സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണന യ്ക്ക് വന്നത്) തിരു: ഡിസംബർ മൂന്നിന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊച്ചി സിറ്...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി

(ഫോട്ടോ: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ) തിരു:പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കു...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കണം: കെ.യു.ഡബ്ല്യു.ജെ

തിരു: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താ നുള...തുട൪ന്ന് വായിക്കുക


കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കളമശ്ശേരി: മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാ രുടെ അനാസ്ഥമൂലം കോവിഡ് രോഗികള്‍ മരിച്ചു എന്ന് ആരോപിക്കുന്ന മൂന്ന് പരാതികളിലാണ് പോലീ...തുട൪ന്ന് വായിക്കുക


സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

ന്യൂഡൽഹി : സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യ ങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂ...തുട൪ന്ന് വായിക്കുക


3 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ കറന്‍സി നോട്ടില്‍ നിന്ന് കാര്‍ഡിലേക്കോ മറ്റു ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോര്‍ട്ട്

ന്യൂഡൽഹി : ഇന്ത്യയില്‍ 3 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ കറന്‍സി നോട്ടില്‍ നിന്ന് കാര്‍ഡിലേക്കോ മറ്റു ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഡിജിറ്റല്‍ ആകുന്ന ഇടപാടുകളുടെ എണ്ണം 6660 കോടിയാണ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.