Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു തിരു.കളക്ടറുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളുടെ മീറ്റിംഗ് നടന്നു ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി

ആരോഗ്യം

കൂടുതല്‍ 

സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന:അല്‍പം ശ്രദ്ധിക്കാം സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

28/10/2020

തിരു: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണ ത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നു. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരി മുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്‌ട്രോക്ക് ദിന ത്തോടനുബന്ധിച്ച് എല്ലാവരും സ്‌ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്ത മാക്കിയത്.

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക (“Join the movement” being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്‌ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം. നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവ ടുകള്‍ വച്ചും എല്ലായ്‌പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്‌ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

എന്താണ് സ്‌ട്രോക്ക്?

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോഅല്ലെ ങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .

സമയം അതിപ്രധാനം

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫല പ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകo.

സ്‌ട്രോക്ക് നേരിടാന്‍ ശിരസ്

വളരെ വിലയേറിയ സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കാന്‍ ഈ സര്‍ക്കാര്‍ മെഡി ക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്‌ട്രോക്ക് ചികിത്സആരം ഭിച്ചു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുകയും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ആര്‍ദ്രം പദ്ധ തിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ കീഴില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കായി ശിരസ് പദ്ധതി (SIRAS- Stroke Identification Rehabilitation Awareness and Stabilisation Programme) ആരംഭിച്ചു. ഇതിനായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌ട്രോക്ക് ഒപി, സ്‌ട്രോക്ക് ഐപി, സ്‌ട്രോക്ക് ഐസിയു, സ്‌ട്രോക്ക് റീഹാബിലിറ്റേഷന്‍ എന്നിവ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും തടസം കൂടാതെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി എച്ച്എല്‍എല്ലുമായി സഹകരിച്ച് കൊണ്ട് ടെലി റേഡിയോളജി സംവിധാനം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശു പത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശു പത്രി, പെരിന്തല്‍മണ്ണ ജില്ലാആശുപത്രി, പാലക്കാട് ജില്ലാആശുപത്രി, കോഴിക്കോട് ജനറല്‍ആശു പത്രി എന്നീ 9 ജില്ലാ, ജനറല്‍ ആശുപത്രികളിലാണ് സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചത്.ബാക്കിയുള്ള ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമാക്കി വരുന്നു.

സ്‌ട്രോക്കിന് കാരണമായ തലച്ചോറിലെ രക്തകട്ട അലിയിച്ചു കളയുന്നതിനായി വിലയേറിയ മരു ന്നായ ടി.പി.എ. (Tissue Plasminogen Activator) മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി സംഭരിച്ച് സ്‌ട്രോക്ക് യൂണിറ്റിലേക്ക് വിതരണം ചെയ്ത് വരുന്നു. ആരോഗ്യ വകുപ്പില്‍ നിലവിലുള്ള ന്യൂറോളജിസ്റ്റുമാരും പരിശീലനം ലഭിച്ച ഫിസീഷ്യന്‍മാരുമാണ് ഈ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമ മാക്കുന്നത്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള വിദഗ്ദ്ധ പരിശീലനം എല്ലാ വര്‍ഷ വും നല്‍കി വരുന്നു. കുറഞ്ഞ നാള്‍ കൊണ്ട് ഈ പദ്ധതിയിലൂടെ 130 സ്‌ട്രോക്ക് രോഗികള്‍ക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കാന്‍ സാധിച്ചുവെന്നത് ഈ പദ്ധതിയുടെ വിജയമായി കണ ക്കാക്കാവുന്നതാണ്. ഇതിനു പുറമേ സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് പക്ഷാഘാത പുനരധിവാസവും (Stroke Rehabilitation) നല്‍കി വരുന്നു.

മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കി വരുന്നു. നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററുകളാക്കു ന്നത്. പ്രധാന മെഡിക്കല്‍ കോളേജുകളില്‍ സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികി ത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവയുമുണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ കാത്ത് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്.

കോട്ടയം ജില്ലാ ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ഉദ്ഘാടനം

ഈ വര്‍ഷം ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പണികഴി പ്പിച്ച സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കൂടി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ പ്ലാന്‍ ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്‌ട്രോക്ക് ഐസിയു പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ ജനുവരി 2018 മുതല്‍ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്‌ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവര്‍ത്ത നങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 64,834; ആറു പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തില്‍ ശനിയാഴ്ച 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 3...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ് : രോഗമുക്തി 455

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ 5000 എൻ 95 മാസ്കുകൾ കൈമാറി

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ ക്കായി എൻ.95 മാസ്കുകൾ വിതരണം ചെയ്തു. കളക്ടർ എസ്.സുഹാസ് മാസ്കുകൾ കൈമാറി. നെസ് ലെ യാണ് മാസ്കുകൾ വിതരണത്തിനായി എത്തിച്ചത്. 5000 മാസ്കുകളാണ് ജീവനക്കാർക്കായി നൽകി യത്. കള...തുട൪ന്ന് വായിക്കുക


ഹൈപ്പർ യൂറീസിമിയക്ക് സൗജന്യ ആയുർവേദ ചികിത്സ

തിരു: സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗത്തിൽ ഒ. പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ രക്തത്തിലെ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയ്ക്ക് (ഹൈപ്പർ യുറീസിമിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജ ന്യ ചികിത്സ ലഭിക്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ് . 224പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678പേർ രോഗ മുക്ത രായി.65...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4544 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,885; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,21,522

തിരു: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397,കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴി വാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 545 ഹോട്ട് സ്‌പോട്ടുകള്‍....തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808. അമേരിക്ക യില്‍ 1,04,653 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും റഷ്യയില്‍ 25,487 പേര്‍ക്കും ഇറ്റലിയില്‍ 29,003 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1,259 പേരും ഇറ്റലിയില്‍ 822 പേരും...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍. മരണം 49

ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍.മരണം 491. ഇതോടെ ആകെ മരണം 1,35,752ആയി. ഇതുവരെ 93.09 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.54 ലക്ഷംരോഗികള്‍. 87.17 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്ന് 6,406 കോവിഡ് രോഗികള്‍....തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978

തിരു: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.