Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

25/10/2020

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കൽപ്പന ചെയ്യുന്നത്. 17.5 സെന്റ് സ്ഥലം 30 വർഷത്തേക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജൻസിക്കോ പാട്ടത്തിന് നൽകും.

അവർക്ക് 30 വർഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂർണമായും കെ. എസ്.ആർ.ടി.സിയുടെ അധീനതയിലും ആയി വരും. ഈ 30 വർഷത്തിനിടയിൽനടത്തിപ്പുകാർ മാസത്തിൽ ഏതെങ്കിലും 5 ദിവസം, 5 മുറികൾ വീതം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ദിവസേന 100 രൂപ നിരക്കിൽ വാടകക്ക് നൽകണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്കൗണ്ട് നൽകണം. ബാക്കി വരുന്ന മുറികൾ പാട്ടത്തിന് എടുക്കുന്നവർക്ക് വിനിമയംചെയ്യാം.അതിനുള്ള ടെന്റർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിർദ്ദേശപ്രകാരംദേവികുളം എംഎൽഎ . എസ്. രാജേന്ദ്രനും, ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണ, പഞ്ചായത്ത് ഭരണ സമി തിയും നടത്തിയ ചർച്ചകളെ തുടർന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയായിരുന്നു.

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നഗരമാണ് ദേവികുളം. തിരുവിതാംകൂ റിന്റെ അഞ്ചാമത്തെ ജില്ല, രാജാക്കൻമാരുടെ ഒഴിവുകാലവസിതി അങ്ങനെ നിരവധി സവിശേഷ തകൾ ഉള്ള ചെറുപട്ടണം. സംസ്ഥാനത്ത് പൊതു ഗതാഗത സൗകര്യം ആരംഭിക്കുന്ന സമയത്ത് തന്നെ തിരുവിതാംകൂറിൽ രാജ ഭരണം നടന്നിരുന്ന കാലത്ത് തന്നെ ദേവികുളത്തിലേക്കും സർ ക്കാരിന്റെ അധീനതയിൽ ഉണ്ടായിരുന്ന ബസുകൾ സർവ്വീസുകൾ നടത്തിയിരുന്നു. കെ.എസ്. ആർ.ടി.സി ക്ക് മുൻപ് സംസ്ഥാനത്ത് പൊതുഗതാഗതം നടത്തിയിരുന്ന കേരള ട്രാൻസ്പോർട്ട് ഡി പ്പാർട്ട്മെന്റിന് അന്നത്തെമഹാരാജാവ് നൽകിയ 17.5സെന്റ് സ്ഥലത്താണ് അന്ന് ദേവികുളംഡിപ്പോ സ്ഥിതി ചെയ്തിരുന്നത്.

ചെങ്ങന്നൂരിൽ നിന്നും, തിരുവനന്തപുരത്തും നിന്നും രാത്രി വൈകി എത്തിയിരുന്ന ബസുകൾ ക്ക് സ്റ്റേ അനുവദിക്കുന്നതിന് കൂടിയണ് താലൂക്ക് ആസ്ഥാനത്ത് തന്നെ അന്ന് സ്ഥലം അനുവദി ച്ചിരുന്നത്. തുടർന്ന് 1980 കളുടെ അവസാനത്തിൽ മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സിഡിപ്പോ ആരംഭിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സർവ്വീസുകൾ നടത്തി വന്നത്.

ഹോളിഡേ ഹോം എന്തിന്

താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് ആർഡിഒ ഓഫീസിന് മുന്നിൽ ഏറെ വാണീജ്യ പ്രാധാന്യം ഉള്ളതാണ് കെ.എസ്.ആർ.ടി.സിയുടെ ഈ സ്ഥലം.ആകാശവാണി, കോടതി, ആർഡിഒ ഓഫീ സ് , താലൂക്ക് ഓഫീസ് , ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് , ട്രഷറി തുടങ്ങിയ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും സ്ഥിലിതി ചെയ്യുന്ന ഇവിടെ ധാരാളം പേർ വിനോദ സഞ്ചാരത്തിനും മറ്റുമായി എത്തുന്നു. മധുരയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾ എത്തുന്ന ആദ്യ ടൗണും ദേവികുളമാണ്. ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിനോട് ചേർന്ന് ദേവസ്വം ബോർഡ് സ്ഥാപിച്ചി ട്ടുള്ള ദേവസ്വം ഗസ്റ്റ് ഹൗസിൽ പോലും തിരക്കാണ്. രാജഭരണകാലത്ത് മഹാരാജാവ് താമസിച്ചി രുന്നതും, പിന്നീട് ഗവണറുടെ ഒഴിവ്കാല വസിതിയുമായ കൊട്ടാരമാണ് ഇന്ന് ഗസ്റ്റ് ഹൗസായി ഇവിടെ ഉപയോഗിക്കുന്നത്. ആ നിലക്ക് കെ.എസ്.ആർ.ടി.സി.യുടെ ഹോളിഡേ ഹോമിന് വളരെ പ്രാധാന്യവുമുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ ജോലി ക്കായി വരുന്ന ജീവനക്കാർക്ക് ഉൾപ്പെടെ ആവശ്യമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യ ത്തിലാണ് കെ.എസ്.ആർ.ടി.സി ഹോളിഡേ ഹോം പദ്ധതി ആവിഷ്കരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിനു ഉദ്യോഗസ്ഥർക്കു പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ

തിരു: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു നൽകുന്നത് പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ. പി.പി.ഇ. കിറ്റ് ധരിച്ചാകും സ്‌പെഷ്യൽ പോളിങ് ഓഫിസർ വോട്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: നടപടിക്രമം

തിരു: ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫിസർമാരുംമുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ അതതു റിട്ടേണിങ് ഓഫിസർമാരുമാണ് സ്‌പെഷ്യൽ ബാലറ്റ് പേപ്പറു കൾ വിതരണം ചെയ്യുന്നത്. ചുമതലപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽപോളിങ് ഓഫിസർബന്ധപ്പെട്ട റിട്ടേണിങ് ഓ...തുട൪ന്ന് വായിക്കുക


കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന...തുട൪ന്ന് വായിക്കുക


ഡിസംബറില്‍ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനികളില്‍ 2 എണ്ണം തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനികള്‍

ന്യൂഡൽഹി : ഡിസംബറില്‍ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനി കളില്‍ 2 എണ്ണം തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനികള്‍. കല്യാണ്‍ ജൂവലേഴ്സും ഇസാഫുമാണ് വിപ ണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാഥമിക ഓഹരി വില്‍പനയിലൂടെ 1,750 കോടി രൂപ സമാഹരിക്കാ...തുട൪ന്ന് വായിക്കുക


നാല് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഗുരുഗ്രാമിലെ നൂഹ് പിര്‍പോളി ഗ്രാമത്തിലാണ് 35-കാരിയായ യുവതി നാല് പെണ്‍മക്കളെ കൊല പ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....തുട൪ന്ന് വായിക്കുക


ചത്തീസ്ഗഢ് ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി

ചത്തീസ്ഗഢ് : ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഐഎഎസ് ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടിരൂപ വിലയുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്....തുട൪ന്ന് വായിക്കുക


ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടി : മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 25 കുട്ടികള്‍ക്ക്‌ നവം.30ന്‌ വിശേഷങ്ങള്‍ പങ്കുവെക്കാം

വയനാട് : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക്‌ ഓഫ്‌ പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായിജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ഓണ്‍ലൈന്...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ

കോഴിക്കോട് : ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധി യിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്.നഗരത്തിലെ 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് 78 സെൻസിറ്റീവ് ബൂത...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരു: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മിലിമീറ്ററിൽ...തുട൪ന്ന് വായിക്കുക


ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാ നുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രതപാലിക്കാനുംസർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോ റിറ്റി നിർദേശ...തുട൪ന്ന് വായിക്കുക


പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം - പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പി ലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേ ഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്

തിരു; കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളി ലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴി...തുട൪ന്ന് വായിക്കുക


നെയ്യാര്‍ഡാം സംഭവം: എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരു: പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷ നിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 964 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3657 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലം...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ സാധ്യതകൾ അനന്തം- മുഖ്യമന്ത്രി

തിരു: കേരളബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളബാങ്കിന്റെ ആദ്യതിരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.