Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

അറിയിപ്പുകള്‍

കൂടുതല്‍ 

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

23/10/2020

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍.എ.ബി.എല്‍ അംഗീകാരം. ഇതോടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉണ്ടാകും.

അംഗീകാരത്തിനായി കഴിഞ്ഞവര്‍ഷം തന്നെ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം നേരിട്ടുള്ള പരിശോധനകള്‍ നടത്തിയിരുന്നില്ല. തുടര്‍ന്ന് ബോര്‍ഡിന്‍റെ അഞ്ചംഗസമിതി നടത്തിയ ഓണ്‍ലൈന്‍ പരിശോധനകള്‍ക്ക് ശേഷമാണ് ലബോറട്ടറിക്ക് അംഗീകാരം നല്‍കിയത്. ഓണ്‍ലൈന്‍ പരിശോധനയിലൂടെ ഇന്ത്യയിലെ ഒരു ഫോറന്‍സിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.

നിരവധി സുപ്രധാന കേസുകളില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ള ഫോറന്‍ സിക് സയന്‍സ് ലബോറട്ടറി 1961 ലാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയത്. മെഡി ക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തങ്കവേലു ആയിരുന്നു ആദ്യത്തെ ഓണററി ഡയറക്ടര്‍. കെമി ക്കല്‍, ബാലിസ്റ്റിക്, ഡോക്യൂമെന്‍റ്, ബയോളജി, സെറോളജി, എക്പ്ലോസീവ്, സൈബര്‍, ഡി. എന്‍.എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനികസാങ്കേതിക ഉപകരണങ്ങളും സാങ്കേതി കവിദഗ്ധരും ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഉണ്ട്.

തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നിലവിലുണ്ട്. തൃശൂരിലെ ലബോറട്ടറിയില്‍ നര്‍കോട്ടിക് വിഭാഗവും പോളിഗ്രാഫ് വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാ മൊബൈല്‍ ഫോറന്‍സിക് യൂണിറ്റുകള്‍ നിലവിലുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എം.എ ലതാദേവി, ജോയിന്‍റ് ഡയറക്ടര്‍മാരായ ഡോ.പ്രദീപ് സജി, ഡോ. സുനില്‍ എസ്.പി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും

കൊച്ചി : സ്വര്‍ണം,ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായസ്വപ്നാസുരേഷും സരിത്തും കോട തിയില്‍ നല്‍കുന്ന മൊഴികളില്‍ ചില പ്രധാനികളുടെ പേരു ണ്ടെന്ന് സൂചന. ഇതിലൂടെ വമ്പന്‍ സ്രാവുകള്‍ എന്ന് കോടതി രേഖയില്‍ വിശേ ഷിപ്പിച്ചവരുടെ അറസ്റ്റുകളുംഉടനെയുണ്ടാകും.മജിസ്‌ട്ര...തുട൪ന്ന് വായിക്കുക


പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ എറണാകുളം ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 3865 പ്രചരണ സാമഗ്രികള്‍

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരു മാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 3865 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നി...തുട൪ന്ന് വായിക്കുക


വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: തൃശൂർ കളക്ടര്‍

തൃശൂർ : കോവിഡ് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കു ന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുo

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ക...തുട൪ന്ന് വായിക്കുക


ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി : ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ്. ഒരാഴ്ചയിലേറെയായിതുടരുന്നകാര്‍ഷികപ്രക്ഷോ ഭത്തിന്റെ ഭാഗമായി ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യതലസ്ഥാനത്തേ ക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിക്കുന്നത് കൊല്ലം ജില്ലയിലെ പരാതികള്‍

തിരു: ഡിസംബര്‍ 18 ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാ തിപരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെപരാതികള്‍പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 15 ന് മുമ്പ് ലഭിക്കണം. ഹെല...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് : തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ...തുട൪ന്ന് വായിക്കുക


കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതിനായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും.

തൃശൂർ : സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതി നായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊ ജക്റ്റിന്റെ കീഴിലാണ് ഷെൽട്ടർ ബെൽറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തീരദേശ മേഖലക ളിൽ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി - ഇ.വി.എം. കമ്മിഷനിങ് - 05 ഡിസംബര്‍

തിരു: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഇന്നു (05 ഡിസംബര്‍) നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കമ്മിഷനിങ്. ഒന്നു മുതല്‍ ആറു വരെ വാര്‍ഡുകള്‍ക്ക്...തുട൪ന്ന് വായിക്കുക


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരു: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ കർശന നടപടി

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് സ്റ്റേഷൻ ഡ്യൂട്ടി ലഭിച്ച് ഇതുവരെയും ക്ലാസുകളിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു. പോസ്റ്റിങ് ഓർഡർ കൈപ്പറ്റിയിട്ടും ക്ലാസിൽ പങ്കെടുക്കാത്തപ്രിസൈഡിംഗ് ...തുട൪ന്ന് വായിക്കുക


പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത്

തിരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ് ‌ജ്യോത് ഖോസ അറിയിച്ചു. അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3682 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 335 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ് : കെ.എസ്.ഇ.ബിയുടെ കൺട്രോൾറൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും

തിരു: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയ ന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ.എസ്.ഇ.ബി യുടെ കൺട്രോൾറൂമുകൾ 24 മണിക്കൂ റും പ്രവർത്തിപ്പിക്കും. ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും -മുഖ്യമന്ത്രി

തിരു: ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ട പ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.