Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

22/10/2020

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ടൂറിസം രംഗത്തുണ്ടായത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാരണം 25,000 കോടിയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. ഈ രംഗത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം പേരുടെ തൊഴിലിനെ ഇത് ബാധിച്ചു. എന്നാല്‍ കോവിഡിനെ അതിജീവിച്ച് ടൂറിസം മേഖലയെ വീണ്ടും പഴയ പ്രതാപത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചത്. പരിസ്ഥിതിയെ ഒരുതരത്തലും പോറലേല്‍പ്പിക്കാതെയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ടൂറിസം രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനു മുന്നോടി യായുള്ള മന്ദതയായി കോവിഡിനെ കണ്ടാല്‍മതിയെന്നും സഞ്ചാരികളുടെപറുദീസയായിവീണ്ടും കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ടൂറിസം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച നാലരവര്‍ഷക്കാലമാണ് കടന്നു പോയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തിലുള്ളതടക്കം നിരവധി പുരസ്‌കാര ങ്ങള്‍ കേരളം സ്വന്തമാക്കി. എന്നാല്‍ കോവിഡ് വലിയ രീതിയില്‍ ടൂറിസം മേഖലയെബാധിച്ചു. നിരവധി തൊഴില്‍നഷ്ടങ്ങളും ഇതിലൂടെയുണ്ടായി. ഈ പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറു ന്നതിനായി ടൂറിസം മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് 455 കോടിയുടെ വായ്പാസഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് 25 ലക്ഷം വരെയും തൊഴിലാളികള്‍ക്ക് 30,000 രൂപവരെയും ഇതിലൂടെ വായ്പ ലഭിക്കും. നല്ലകാലത്തെ വരവേല്‍ക്കാന്‍ നല്ല പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗ മായി 2.08 കോടി ചെലവഴിച്ചാണ് ലോവര്‍ സാനിറ്റോറിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കൂട്ടികള്‍ക്കുള്ള കളി ക്കളം, ലാന്‍ഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അപ്പര്‍ സാനിറ്റോറിയം തിരക്കാകുമ്പോള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും സഞ്ചാരികളുമായി വരുന്ന കെ.എസ്. ആര്‍.ടി.സി ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനുംലോവര്‍ സാനിറ്റോറിയം ഉപയോഗിക്കാനാകും. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാ ക്കിയത്.

ഡി.കെ മുരളി എം.എല്‍.എ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രന്‍, പെരിങ്ങമ്മലഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി,വാര്‍ഡ് മെമ്പര്‍ ജിഷ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

തിരു: തദ്ദേശതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാവിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ്: ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍ഡോ.നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ...തുട൪ന്ന് വായിക്കുക


ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍

തിരു:ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മോശ മാകാനിടയുള്ളതിനാലും കടല്‍ പ്രക്ഷുബ്ധമാക്കാന്‍ സാധ്യതയുള്ളതിനാലും ഇനിയൊരു അറിയിപ്പു ണ്ടാ ക്കുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വെളളയമ്പലം ഇലക്ട്രിക്കല്‍സെക്ഷന്‍ പരിധിയില്‍ കവടിയാര്‍, അമ്പലമുക്ക് എന്നീ ട്രാന്‍ സ്ഫോര്‍മറിലും പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഋഷിമംഗലം, കമ്മട്ടം എന്നീ ട്രാന്‍സ്‌ഫോര്‍ മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 05 ഡിസംബര്‍ രാവിലെ 09 മുത...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും: കൊട്ടിക്കലാശം പാടില്ല

തിരു : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും. ഡിസംബര്‍ ആറിന് വൈകിട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്...തുട൪ന്ന് വായിക്കുക


ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) ജനുവരി ആദ്യവാരം സൗജന്യ ഓൺലൈൻ പരിശീലനം നടത്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. രാവിലെ ഒൻപത് മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 15000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടത്തും. ഉച്ചയ്ക്ക്...തുട൪ന്ന് വായിക്കുക


സംഗീതം ബിരുദത്തിൽ സീറ്റൊഴിവ്

തിരു: സർക്കാർ വനിതാ കോളേജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദക്ലാസിൽ പട്ടിക വർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളേജിൽ റിപ്പോർട്ട് ചെയ്യണം....തുട൪ന്ന് വായിക്കുക


ബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ 4ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്‌സിൽ ഡിസംബർ 4ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in. ...തുട൪ന്ന് വായിക്കുക


ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജ...തുട൪ന്ന് വായിക്കുക


വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം

തിരു : പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നീന്തൽ അറിയാവുന്ന 20നും 45നും മദ്ധ്യേ പ്രായമുളള സ്ത്രീകൾക്ക് ആറു ദിവസം നിണ്ടു നിൽക്കുന്ന പൂൾ ലൈഫ് ഗാർഡ് പരിശീലനകോഴ്‌സി ലേക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം. അപേക്ഷിക്കാനുള്...തുട൪ന്ന് വായിക്കുക


പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്: പ്രവേശന പരീക്ഷ അഞ്ചിന്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ 5 ന് നടക്കും. അപേക്ഷകർക്ക് പ്രവേശനപരീക്ഷയ്ക്കു ള്ള ഹ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍

തിരു : കേരള വനിതാകമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് രണ്ടിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷ...തുട൪ന്ന് വായിക്കുക


ദുരന്തനിവാരണ അതോറിറ്റി യോഗം ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍

തിരു: ഡിസംബര്‍ മൂന്നിന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ജില്ലയിലെസാഹ ചര്യം വിലയിരുത്തുന്നതിനായി കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. ഡെപ്യൂട്ട...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ തപാൽ വോട്ട് :തിരു.ജില്ലയിൽ ആദ്യ ദിനം പട്ടികയിൽ 8,197 പേർ

തിരു: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും. നവംബർ 29ന് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.