Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

അറിയിപ്പുകള്‍

കൂടുതല്‍ 

അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത്

20/10/2020

തിരു: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത്തത്തോടെയുള്ള സംരംഭത്തിന് ഡോ.ശശി തരൂർ, അനിൽ ആൻ്റണി എന്നിവരുടെയും സിസ്കോയുടെയും സഹകരണമുണ്ട്.

അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സിഇ ഒ യുമായ മിനിയ ചാറ്റർജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 10 കോവിഡ് രോഗമുക്തികേന്ദ്രങ്ങളിലായി 1620 കിടക്കകളുണ്ട്. ഇതിനുപുറമേ,രാജ്യത്താദ്യമായി ഓട്ടോറിക്ഷകളിൽ കോവിഡ് പരിശോധനാ സൗകര്യങ്ങളും ഓക്സിജൻ ആംബുലൻസുകളുംസജ്ജീ കരിച്ചതിൻ്റെ ക്രെഡിറ്റും അനന്ത് യുവിനാണ്.

രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാന ങ്ങളെല്ലാം സർക്കാർ ഏജൻസികൾക്കാണ് യൂണിവേഴ്സിറ്റി കൈമാറുന്നത്. സ്വന്തം ഡിസൈനർമാ രെയും നഗരാസൂത്രണ ഇന്നൊവേറ്റർമാരെയും അധ്യാപകരെയും വിദ്യാർഥികളെയും അണിനിര ത്തിയാണ്, ചെലവു കുറഞ്ഞതും സുസ്ഥിരവുമായ സംവിധാനങ്ങളുടെ രൂപകൽപനയിലൂടെ കോവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് യൂണിവേഴ്സിറ്റി മുന്നേറുന്നത്.

അനന്ത് കോവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷകൾ, അനന്ത് ഓക്സിജൻ റെസ്പോൺസ് ഓട്ടോറിക്ഷകൾ എന്നിവയുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൻ്റെ വിദ്യാഭ്യാസ ഗ്രാൻ്റ് ലഭിച്ചിട്ടുണ്ട്. ഭാരതി എയർടെൽ, മുരളി ഡിയോറഫൗണ്ടേഷൻ, എൻജിഒ കെയറിങ്ങ് ഫ്രണ്ട്സ്, ഇന്ത്യൻ പോപ്പുലേഷൻ ഫൗണ്ടേഷൻ എന്നിവയാണ് മറ്റുപങ്കാളികൾ.

തിരുവനന്തപുരത്തെ പഞ്ചകർമ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലെ വിശാലമായകോൺഫറൻസ് ഹാളി ലാണ് കോവിഡ് റിക്കവറി കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറ് കിടക്കകളുള്ള പ്രോജക്റ്റിൻ്റെ ആദ്യ ഘട്ടത്തിൽ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗി കളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾക്കു പുറമേ, ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാർഡ് ബോർഡ് കിടക്കകളും മേശകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ, ദീർ ഘകാലം ഈടുനില്ക്കുന്ന കട്ടിലുകളും മേശകളുമെല്ലാംരൂപകൽപനചെയ്തതുംനിർമിച്ചതുംഅനന്ത് യു വിലെ ഡിസൈൻ വിഭാഗമാണ്.തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർക്ക് കൈമാറി.

മറ്റു പങ്കാളികൾക്കൊപ്പം ഈ പ്രോജക്റ്റിന് ചുക്കാൻ പിടിക്കുന്നത് അനന്ത് ഫെലോഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഡയറക്റ്ററായ ഡോ. മിനിയ ചാറ്റർജിയാണ്. രാജ്യത്ത് ആദ്യമായി ഇത്തരം ഒരു ഫെലോഷിപ്പിന് രൂപം കൊടുക്കുന്നത് അനന്ത് യൂണിവേഴ്സിറ്റിയാണ്. ഓരോ വർഷവും 20 പേരെയാണ് ഫെലോഷിപ്പിന് തിരഞ്ഞെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ മാർഗദർശനം നൽകാൻ പ്രാപ്തരായ വിദഗ്ധരുടെ സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയിൽ, കൂട്ടായ പ്രവർത്ത നങ്ങളും പരസ്പര ആശയ വിനിമയവും സംവാദങ്ങളും സാധ്യമാക്കുന്നുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വളരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുക എന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു എന്ന് അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സിഇഒ യുമായ മിനിയ ചാറ്റർജി അഭിപ്രായപ്പെട്ടു.അനന്ത് യു, പിഐ ഇന്ത്യ, ഡോ. ശശി തരൂരിൻ്റെ ടീം എന്നിവയുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് വെല്ലുവിളികളെല്ലാം മറികടക്കാൻ കഴിഞ്ഞത്. ഈ സംരംഭത്തിന് ധനസഹായംനൽകിയതിൽ സിസ്കോയോടുംഞങ്ങൾ കടപ്പെട്ടിരിക്കുന്നു- അവർ കൂട്ടിച്ചേർത്തു.

മാസ്കുകൾ, രോഗമുക്തി കേന്ദ്രങ്ങൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന കാർഡ്ബോർഡ് കിടക്കകൾ, ഓക്സിജൻ ആംബുലൻസുകൾ, അവബോധ പോസ്റ്ററുകൾ തുടങ്ങി ഈ മഹാമാരിയെ നേരിടാനു ള്ള യത്നത്തിൽ അനന്തു മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രൊവെസ്റ്റ് ഡോ.അനുനയ ചൗബെ അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ഡിസൈൻ തിങ്കിങ്ങിൽ ഊന്നൽ നൽകി, മികച്ച രീതിയിൽ ഫർണിഷ് ചെയ്ത രോഗമുക്തി കേന്ദ്ര ങ്ങൾ സംഭാവന ചെയ്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഞങ്ങൾ കേരളത്തോടൊപ്പം ചേരുകയാണ്. ഞങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിൽക്കുകയും പരിശ്രമങ്ങളെശ്ലാഘി ക്കുകയും ചെയ്ത മുഴുവൻ പങ്കാളികളോടും കൃതജ്ഞത രേഖപ്പെടുത്തുന്നു- ഡോ ചൗബേ കൂട്ടി ച്ചേർത്തു.

അഞ്ച് മാസത്തിനിടയിൽ 1620 കിടക്കകളോട് കൂടിയ രോഗമുക്തി കേന്ദ്രങ്ങൾ സജ്ജമാക്കാൻ അനന്തുവിനായി. നേരിയതും മിതവുമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയാണ് ഈ കേന്ദ്രങ്ങളിൽ ചികിത്സിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ മുംബൈ, രാജ്കോട്ട്, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുളളത്. ഒറ്റ ദിവസം കൊണ്ട് 500 കിടക്കകളുള്ള കേന്ദ്രം ഒരുക്കാൻ യൂണിവേഴ്സിറ്റിക്കാവും. ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാർ ഡ്ബോർഡ് കിടക്കകൾ, മേശകൾ, റൂം സെപ്പറേറ്ററുകൾ തുടങ്ങി കുറഞ്ഞ ചെലവിലാണ് സംവി ധാനം ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.സർക്കാരുകളെയും സ്വകാര്യ മേഖലയെയും സംയോജിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ രാജ്യത്തുടനീളം ഇത്തരം സംവിധാനങ്ങൾ ലഭ്യമാക്കാ നാണ് യൂണിവേഴ്സിറ്റിയുടെ ശ്രമം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും

കൊച്ചി : സ്വര്‍ണം,ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായസ്വപ്നാസുരേഷും സരിത്തും കോട തിയില്‍ നല്‍കുന്ന മൊഴികളില്‍ ചില പ്രധാനികളുടെ പേരു ണ്ടെന്ന് സൂചന. ഇതിലൂടെ വമ്പന്‍ സ്രാവുകള്‍ എന്ന് കോടതി രേഖയില്‍ വിശേ ഷിപ്പിച്ചവരുടെ അറസ്റ്റുകളുംഉടനെയുണ്ടാകും.മജിസ്‌ട്ര...തുട൪ന്ന് വായിക്കുക


പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ എറണാകുളം ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 3865 പ്രചരണ സാമഗ്രികള്‍

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരു മാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 3865 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നി...തുട൪ന്ന് വായിക്കുക


വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: തൃശൂർ കളക്ടര്‍

തൃശൂർ : കോവിഡ് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കു ന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുo

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ക...തുട൪ന്ന് വായിക്കുക


ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി : ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ്. ഒരാഴ്ചയിലേറെയായിതുടരുന്നകാര്‍ഷികപ്രക്ഷോ ഭത്തിന്റെ ഭാഗമായി ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യതലസ്ഥാനത്തേ ക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിക്കുന്നത് കൊല്ലം ജില്ലയിലെ പരാതികള്‍

തിരു: ഡിസംബര്‍ 18 ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാ തിപരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെപരാതികള്‍പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 15 ന് മുമ്പ് ലഭിക്കണം. ഹെല...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് : തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ...തുട൪ന്ന് വായിക്കുക


കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതിനായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും.

തൃശൂർ : സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതി നായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊ ജക്റ്റിന്റെ കീഴിലാണ് ഷെൽട്ടർ ബെൽറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തീരദേശ മേഖലക ളിൽ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി - ഇ.വി.എം. കമ്മിഷനിങ് - 05 ഡിസംബര്‍

തിരു: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഇന്നു (05 ഡിസംബര്‍) നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കമ്മിഷനിങ്. ഒന്നു മുതല്‍ ആറു വരെ വാര്‍ഡുകള്‍ക്ക്...തുട൪ന്ന് വായിക്കുക


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരു: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ കർശന നടപടി

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് സ്റ്റേഷൻ ഡ്യൂട്ടി ലഭിച്ച് ഇതുവരെയും ക്ലാസുകളിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു. പോസ്റ്റിങ് ഓർഡർ കൈപ്പറ്റിയിട്ടും ക്ലാസിൽ പങ്കെടുക്കാത്തപ്രിസൈഡിംഗ് ...തുട൪ന്ന് വായിക്കുക


പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത്

തിരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ് ‌ജ്യോത് ഖോസ അറിയിച്ചു. അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3682 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 335 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ് : കെ.എസ്.ഇ.ബിയുടെ കൺട്രോൾറൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും

തിരു: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയ ന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ.എസ്.ഇ.ബി യുടെ കൺട്രോൾറൂമുകൾ 24 മണിക്കൂ റും പ്രവർത്തിപ്പിക്കും. ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും -മുഖ്യമന്ത്രി

തിരു: ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ട പ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.