Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

ആരോഗ്യം

കൂടുതല്‍ 

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; 1475 പേർക്കെതിരെ നടപടി;21 കടകൾ താത്കാലികമായി അടപ്പിച്ചു;സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു

17/10/2020

തിരു: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന കർശന മാക്കിയതോടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. പ്രതിദിനം ആയിരത്തിനുമേൽ കോവിഡ് ബാധിച്ചിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായത് സെക്ട റൽ മജിസ്‌ട്രേറ്റുമാരുടെ കർശന പരിശോധനയുടെ ഫലം കൂടിയാണ്. ഒക്ടോബർ നാലുമുതലാണ് ജില്ലാ കളക്ടർ നിയോഗിച്ച 92 സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം വ്യാപാര കേന്ദ്ര ങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്.

സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ഇതുവരെയുള്ള പരിശോധനയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 1,475 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 465 സ്ഥാപനങ്ങൾക്കെതിരെയും കൃത്യമായി മാസ്‌ക് ധരിക്കാത്ത 311 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 194 സ്ഥാപനങ്ങൾ ക്കെതിരെയും നടപടി സ്വീകരിച്ചു. സാനറ്റൈസർ, ജീവനക്കാർക്ക് മാസ്‌ക് എന്നിവ കൃത്യമായി ലഭ്യമാക്കാത്ത 189 സ്ഥാപനങ്ങൾ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 110 കടകൾ, അനധികൃതമായി കൂട്ടംകൂടിയ 133 പേർ, സെക്ഷൻ 144 ലംഘിച്ച 35 പേർ,പൊതുനിരത്തുകളിൽ തുപ്പിയ 20 പേർ, ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച എട്ടുപേർ, കണ്ടെയിൻമെന്റ് സോണുകളിൽ അനധികൃതമായി പ്രവർത്തിച്ച ആറു കടകൾ, രണ്ടു ചന്തകൾ, അനധികൃത യാത്ര നടത്തിയ രണ്ടുപേർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 17 ന് മാത്രം 607 നിയമനംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർച്ച യായി കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ 21 വ്യാപാര സ്ഥാപനങ്ങൾ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ താത്കാലികമായി അടപ്പിച്ചു. 81 പേരിൽ പേരിൽ നിന്നും പിഴ ഈടാക്കി. സെക്ഷൻ 144 ലംഘിച്ച ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു.

കാട്ടാക്കട, നേമം, പാറശ്ശാല, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങൾ, ജില്ലയിലെ വിവിധയിടങ്ങ ളിലെ മത്സ്യ ചന്തകൾ, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന കർശനമാക്കാൻ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരംനഗരത്തിൽ പത്തു ഡിവിഷനുകൾക്ക് ഒരു സെക്ടറൽ മജിസ്‌ട്രേറ്റിനെ വീതമാണു നിയോഗിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റികളിൽ രണ്ടു വാർഡുകൾക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തിൽ ഒന്ന് എന്ന നിലയ്ക്ക് 73 പഞ്ചായത്തുകളിൽ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ വികസനകമ്മി ഷണറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായാണ് ഇവർ പ്രവർ ത്തിക്കുന്നത്. ജനങ്ങൾ മികച്ച ജാഗ്രത തുടരണമെന്നും ഉദ്യോഗസ്ഥരുമായിസഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍

തിരു : കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,തിരുവന ന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗ...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്

കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5496 പേര്‍ രോഗമുക്തി നേടി;ചികിത്സയി ലുള്ളവര്‍ 61,401; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,61,874

തിരു: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 547 പേര്‍ക്ക് കോവിഡ്: രോഗമുക്തി 629

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരു: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറ പ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധ...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റു : അത്യാഹിതങ്ങൾ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

തിരു: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആരെങ്കിലും ആശുപത്രിയിലെത്തിയാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ത...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5590 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,209; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,56,378

തിരു: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ-താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളുടെ സേവനവ...തുട൪ന്ന് വായിക്കുക


വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർ ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അ...തുട൪ന്ന് വായിക്കുക


തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

തൃശൂർ : കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, ക...തുട൪ന്ന് വായിക്കുക


റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി

മോസ്കൊ : റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോഴിക്കോട് : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി കളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്ത കരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6316 പേർക്ക് കോവിഡ്, 5924 പേർക്ക് രോഗമുക്തി

തിരു : കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വ...തുട൪ന്ന് വായിക്കുക


കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി: ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും

തിരു: കോവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശ ങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,57,695 പേര്‍ക്കും ബ്രസീലില്‍ 50,509 പേര്‍ക്കും തുര്‍ക്കിയില്‍ 30,110 പേര്‍ക്കും റഷ്യയില്‍ 26,402 പേര്‍ക്കും രോഗം ബാധിച്ചു. 11,205 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.