Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

ആരോഗ്യം

കൂടുതല്‍ 

കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

17/10/2020

തിരു: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിത മായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ഒരിക്കലും സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിര്‍ ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തിക കള്‍ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്.ഓരോ ജോലിയുടെയും ജോബ് റിക്വയര്‍മെന്റ് അനുസരിച്ച് നിഷിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാ രുടെ സംഘം ശാസ്ത്രീയമായി വിലയിരുത്തിയാണ് അനുയോജ്യമാണോയെന്ന് കണ്ടെത്തുന്നത്.

സര്‍ക്കാര്‍ മേഖലയ്ക്ക് പുറമേ എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാകെ ഭിന്നശേഷി സംവരണം ഈ സര്‍ക്കാരാണ് നടപ്പിലാക്കിയത്. അര്‍പിഡബ്ല്യുഡി ആക്ട് അനുസരിച്ച് ഏതൊക്കെ വിഭാഗങ്ങളില്‍ എന്തൊക്കെ സംവരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എക്‌സപേര്‍ട്ട് കമ്മിറ്റിയാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, നിഷ് ഡയറക്ടര്‍, വികലാംഗക്ഷേമസംഘടനകള്‍എന്നി വര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഫിസിക്കല്‍ റിക്വയര്‍മെന്റും ഫങ്ഷണല്‍ റിക്വയര്‍മെന്റും നോക്കിയാണ് ജോലിക്ക് നോട്ടിഫൈ ചെയ്യുന്നത്. ഓരോ ജോലിക്കും ശാരീരികമായി എന്തൊക്കെ ആവശ്യകത ആവശ്യമാണ് എന്ന് ശാസ്ത്രീയമായിവിലയിരുത്തിയാണ് ആജോലിക്കുവേണ്ടയോഗ്യത കണക്കാക്കുന്നത്. ഓരോ തസ്തികകളും ഓരോ ഭിന്നശേഷി വിഭാഗത്തിനും എത്രത്തോളംചെയ്യാന്‍ സാധിക്കുമെന്ന് നിഷിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം പഠിച്ച ശേഷമാണ് നോട്ടി ഫൈ ചെയ്യുന്നത്.

ഈ 49 തസ്തികകളില്‍ പൂര്‍ണമായ കേള്‍വി ഇല്ലാത്തവര്‍ക്ക് ഇല്ലെന്നു കരുതി മറ്റനേകംതസ്തികകള്‍ അവര്‍ക്കായുണ്ട്. ഈയൊരു ഒറ്റ നോട്ടിഫിക്കേഷന്‍ വച്ച് കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഭിന്നശേ ഷി സംവരണം ഇല്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മാസത്തിലൊരിക്കലെങ്കില്‍ ഈ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കൂടി എല്ലാ തസ്തികകളും പരിശോധിക്കുന്നുണ്ട്. നിഷിലെ വിദഗ്ധ സംഘം കണ്ടെത്തുന്നത് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വിലയിരുത്തി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പിലാ ക്കുന്നത്. ഈ നോട്ടിഫിക്കേഷനിലെ ഏതെങ്കിലും ജോലിയില്‍ പൂര്‍ണമായ കേള്‍വി ഇല്ലാത്തവര്‍ ക്ക് അര്‍ഹതപ്പെട്ടതുണ്ടെന്ന് കണ്ടെത്തിയാല്‍ പുനപരിശോധിക്കാന്‍ തയ്യാറുമാണ്.

ഭിന്നശേഷി സംവരണം 4 ശതമാനമാക്കിയപ്പോള്‍ ബാക്കി മൂന്ന് ശതമാനത്തിന് കണ്ടെത്തിയതസ്തി കകള്‍ പരിശോധിച്ചാണ് നാലാമത്തെ ശതമാനത്തിന് ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്യാന്‍ പറ്റുമെന്നത് കണക്കാക്കിയത്. അല്ലാതെ പൂര്‍ണമായി കേള്‍വിയില്ലാത്തവരെസര്‍ക്കാര്‍ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെയുള്ള അയിരക്കണക്കിന് തസ്തികകളില്‍ പൂര്‍ണകേള്‍വിശക്തി ഇല്ലാത്തവര്‍ക്കും നിലവില്‍ നിരവധി തസ്തികകളുണ്ട്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന തസ്തികകള്‍ കണ്ടെത്തി നിയമനം നടത്തി വരുന്നുണ്ട്.

സ്ഥാനക്കയറ്റത്തിനും യാതൊരു തടസവുമില്ല. ചെയ്യാന്‍ കഴിയാത്ത ജോലിയാണ് സ്ഥാനക്കയറ്റമെ ങ്കില്‍ കൂടി അവര്‍ക്ക് പറ്റിയ തസ്തികയില്‍ അതേ റാങ്കില്‍ സ്ഥാനക്കയറ്റം നല്‍കുന്നതാണ്. ഉത്തര വില്‍ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കില്‍ അത് പുനപരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍

തിരു : കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,തിരുവന ന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗ...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്

കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5496 പേര്‍ രോഗമുക്തി നേടി;ചികിത്സയി ലുള്ളവര്‍ 61,401; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,61,874

തിരു: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 547 പേര്‍ക്ക് കോവിഡ്: രോഗമുക്തി 629

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരു: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറ പ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധ...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റു : അത്യാഹിതങ്ങൾ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

തിരു: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആരെങ്കിലും ആശുപത്രിയിലെത്തിയാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ത...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5590 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,209; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,56,378

തിരു: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ-താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളുടെ സേവനവ...തുട൪ന്ന് വായിക്കുക


വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർ ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അ...തുട൪ന്ന് വായിക്കുക


തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

തൃശൂർ : കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, ക...തുട൪ന്ന് വായിക്കുക


റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി

മോസ്കൊ : റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോഴിക്കോട് : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി കളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്ത കരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6316 പേർക്ക് കോവിഡ്, 5924 പേർക്ക് രോഗമുക്തി

തിരു : കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വ...തുട൪ന്ന് വായിക്കുക


കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി: ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും

തിരു: കോവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശ ങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,57,695 പേര്‍ക്കും ബ്രസീലില്‍ 50,509 പേര്‍ക്കും തുര്‍ക്കിയില്‍ 30,110 പേര്‍ക്കും റഷ്യയില്‍ 26,402 പേര്‍ക്കും രോഗം ബാധിച്ചു. 11,205 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.