Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

ധനകാര്യം

കൂടുതല്‍ 

സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി

9/10/2020

ന്യൂഡൽഹി : സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗ മായാണ് വിവരങ്ങള്‍ ലഭിച്ചത്.വിദേശത്തു ള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ ഇത് നിര്‍ണായകമാകു മെന്നാണ് വിലയിരത്തപ്പെടുന്നത്.

ഇന്ത്യയുള്‍പ്പടെയുള്ള 86 രാജ്യങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ രണ്ടാം ഘട്ട വിവരങ്ങള്‍ കൈമാറിയത്. വിദേശത്തുള്ള കള്ള പ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇത് നിര്‍ണായകമാകുo. നേര ത്തെ 2019 സെപ്റ്റംബറില്‍ ആദ്യഘട്ടവിവരങ്ങള്‍കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള 75രാജ്യങ്ങള്‍ക്കാണ് പൗരന്‍മാരുടെഅക്കൗ ണ്ട് വിവരങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ കൈ മാറിയത്. നികുതിദായകര്‍ അവരുടെ വരുമാനത്തിന് അനുസൃതമായി കൃത്യ മായി നികുതി നല്‍കിയിട്ടുണ്ടോയെന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ അധി കൃതര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 2021 സെപ്റ്റംബറില്‍ അടുത്തഘട്ടo വിവര കൈമാറ്റം നടക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാന വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ചവിജ്ഞാപനത്തിനും(നമ്പർ: എസ്.എസ്-1/314/2...തുട൪ന്ന് വായിക്കുക


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന...തുട൪ന്ന് വായിക്കുക


കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാ പിച്ചു

ന്യൂഡൽഹി : കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തികഉത്തേജനപാക്കേജ് പ്രഖ്യാ പിച്ചു. കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെകരകയറ്റാൻ വേണ്ടിയാണ് മൂന്നാം ഉത്തേജക പാക്കേജ് കേന്ദ്രം ഒരുക്കുന്നത്. രാജ്യത്തെ 10 മേഖലകളിൽ ഉത്പാ...തുട൪ന്ന് വായിക്കുക


ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം: ചരിത്രപരമായ ദൗത്യം പൂർത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനക ളുമായി നടന്നചർച്ചയോടെ പൂർത്തീകരിച്ചതായിസഹകരണമന്ത്രികടകംപള്ളിസുരേന്ദ്രന്‍പറഞ്ഞു. കേരള സംസ്ഥാന സ...തുട൪ന്ന് വായിക്കുക


സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽ കുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു രാജ്യത്തെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാ...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു:കേരള ബാങ്കിന് ലാഭം 374.75 കോടി:മൊത്തം ബിസിനസ്സ് 101194 കോടി:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനുശേ ഷമുള്ള കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 29.11.2019 ന് ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയ...തുട൪ന്ന് വായിക്കുക


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. 10 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാന...തുട൪ന്ന് വായിക്കുക


ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി -ഷാഗുണ്‍- അവതരിപ്പിച്ച് എസ്ബിഐ ജനറല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ഇന്‍ഷുറന്‍സ് -ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക- എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസിഅവ തരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ)ചട്ടങ്ങള്‍ ക്കന...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ ...തുട൪ന്ന് വായിക്കുക


ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷ ത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ

തിരു; ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇൻഡ്യാ ബാങ്ക് റിട്ടയറീസ് ആന്റ് പെൻഷനേഴ്സ് കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബാങ്ക് ദേശസാൽക്ക രണ ദിനത്തിൽ സംഘടിപ്പിച്ച...തുട൪ന്ന് വായിക്കുക


500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 30ന് റിസർവ് ബാങ്കിന്റെ മുംബൈഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ...തുട൪ന്ന് വായിക്കുക


ആലപ്പുഴയിലെ നിക്ഷേപ വായ്പാ അനുപാതം അഞ്ച് ശതമാനം ഉയര്‍ന്നു

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷ തയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എംപിമുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപവായ്‌പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31...തുട൪ന്ന് വായിക്കുക


സിഎസ്ബി ബാങ്കിന് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 197 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്‍റെ നികുതിക്കുമുമ്പുള്ള ലാഭം 13...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.