Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു:

ധനകാര്യം

കൂടുതല്‍ 

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു:കേരള ബാങ്കിന് ലാഭം 374.75 കോടി:മൊത്തം ബിസിനസ്സ് 101194 കോടി:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

6/10/2020

തിരു: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനുശേ ഷമുള്ള കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 29.11.2019 ന് ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചുകൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞു വെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു .

കോവിഡ്-19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും 374.75 കോടി ലാഭം നേടുകയും ചെയ്തത്.

സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പകളുടെ തിരിച്ചടവ് ഏറെപങ്കും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. ഇത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിക്കുന്ന തിന് കാരണമായി.

നിഷ്‌ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്.അതാ യത് സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികം കരുതല്‍ ധനം (Provision) ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്.

2019 - 2020 സാമ്പത്തിക വര്‍ഷം 61037.59 കോടി നിക്ഷേപവും 40156.81 കോടി വായ്പ യുമായി 101194 .40 കോടിയുടെ ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്..

മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടിയുടെയും വായ്പയില്‍ 2026.40 കോടിയുടെ യും വര്‍ദ്ധനവുണ്ടായി.

കേരള സര്‍ക്കാരിന്റെ പിന്തുണയും സഹകാരികളുടെയും ഇടപാടുകാരുടെയും സഹകരണവും ജീവ നക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ബാങ്കിന് ഈ നേട്ടം കൈവരി ക്കാന്‍ കഴിഞ്ഞത്.

വായ്പാ പദ്ധതികള്‍

13 വായ്പാ പദ്ധതികളാണ് കേരള ബാങ്ക് നടപ്പിലാക്കുന്നത്. മുന്‍ഗണനാ മേഖലകളായകൃഷി,ചെറു കിട സംരംഭങ്ങള്‍, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള ഭവന വായ്പകള്‍, സ്വയംസഹായ സംഘങ്ങള്‍ ക്കുള്ള വായ്പകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കികൊണ്ട് വായ്പകള്‍ പുനരാവിഷ്‌കരിക്കുകയുണ്ടായി.

കേരളത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിനു സഹായിക്കുന്നതും, കോവിഡ് കാലത്തു ണ്ടായ കാര്‍ഷിക ഉണര്‍വിനെ പിന്തുണച്ചുകൊണ്ടും ദീര്‍ഘകാല കാര്‍ഷിക വായ്പാ പദ്ധതികള്‍ ക്ക് മുന്‍തൂക്കം നല്‍കുo.

കേരളത്തില്‍ വന്‍കിട സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്കുള്ള അപ്രമാദിത്വം അവസാനിപ്പിക്കുന്ന തിനും, കൊള്ള പലിശ അവസാനിപ്പിക്കുന്നതിനും കേരള ബാങ്കിന്റെ 769 ശാഖകളിലും കൂടി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ത്വരിത ഗതിയില്‍ ലഭ്യമാവുന്ന സ്വര്‍ണ്ണപണയ വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ഗ്രാമീണ മേഖലയിലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്ന എം എസ് എം ഇ സുവിധ വായ്പ പദ്ധതിക്ക് നല്ല പ്രതികരണമാണുള്ളത്.

ചെറുകിടക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി സുവിധ എന്ന പേരില്‍ പ്രത്യേക ഭവന വായ്പ പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് പ്രവാസികിരണ്‍, വ്യക്തിഗതവായ്പ, പെന്‍ഷന്‍കാര്‍ക്കുള്ള വായ്പ തുടങ്ങിയവയും നല്‍കി വരുന്നു.

2020 - 2021 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ്കാലത്തെ പ്രതിസന്ധി അഭിമുഖീ കരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തെപ്രവര്‍ത്തനം കൊണ്ട് സഞ്ചിത നഷ്ടം മറികടന്ന് കേരള ബാങ്ക് മികച്ച സാമ്പത്തിക നേട്ടവും ലാഭവും കൈവരി ക്കുമെന്ന പ്രതീക്ഷയാണുള്ളത്.

കോവിഡ് കാലത്ത് പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെവായ്പാസഹായ ങ്ങള്‍ കേരള ബാങ്ക് നല്‍കിയിട്ടുണ്ട് .

കര്‍ഷകര്‍ക്ക് സഹായ ഹസ്തമായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍മുഖേനഅനുവദിച്ച എസ്.എല്‍.എഫ് വായ്പ 1543.44 കോടി രൂപ നല്‍കി. നബാര്‍ഡ് പുനര്‍ വായ്പ പദ്ധതിയിലൂടെ ദീര്‍ ഘകാല കാര്‍ഷിക വായ്പയും നല്‍കിയിട്ടുണ്ട്.

സ്വയം സഹായ സംഘങ്ങള്‍ക്കും (SHG) കൂട്ടുബാധ്യതാ സംഘങ്ങള്‍ക്കും (JLG) വേണ്ടി പുതിയ മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി ഇതുവരെ 120.27 കോടി രൂപ നല്‍കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 4 ശതമാനം പലിശ നിരക്കില്‍ 13.07 കോടി സ്വര്‍ണ്ണപണയ വായ്പയായി നല്‍കി .

2020-2021 സാമ്പത്തിക വര്‍ഷം 30.09.2021 വരെ സ്വര്‍ണ്ണ പണയ വായ്പയായി ആകെ3676.49കോടി യും, മോര്‍ട്ടഗേജ് വായ്പയായി 425.86 കോടിയും, ഭവന വായ്പയായി 195.83 കോടിയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടിയും നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് സഹകരണ മേഖലയിലൂടെ പുതിയതായി തൊഴില വസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ഗവണ്മെന്റിനോടൊപ്പം പങ്കു ചേര്‍ന്നുകൊണ്ട് പദ്ധതിവിജയി പ്പിക്കുന്നതിനായി കേരളബാങ്ക് നേതൃത്വം നല്‍കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് വായ്പ നല്‍കു ന്നതിന് സാമ്പത്തികബുദ്ധിമുട്ടുള്ള പ്രാഥമികസഹകരണസംഘങ്ങള്‍ക്ക് ആവശ്യമായധനസഹായം പുനര്‍വായ്പയായി (Refinance) കേരള ബാങ്ക് നല്‍കുന്നതാണ്.

നബാര്‍ഡ് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിവരുന്ന പുനര്‍ വായ്പാ സഹായങ്ങള്‍ കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും വഴി മുന്‍ഗണനാ മേഖലകളില്‍ എത്തിക്കുക എന്ന പ്രഖ്യാ പിത ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

നബാര്‍ഡ് പുനര്‍വായ്പാ ഉപയോഗം 2018-19 ല്‍ 2842 കോടിയായിരുന്നത് 2019-20 ല്‍ 4316 കോടി യായി വര്‍ദ്ധിച്ചിട്ടുണ്ട് . 2020 21 സാമ്പത്തിക വര്‍ഷം ലഭിച്ച പുനര്‍ വായ്പാ സഹായം 2020സെപ്തം പര്‍ 30 വരെ 30 3720 കോടിയാണ്.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിപ്രകാരം നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍വാനു കളും 1500 മൈക്രോ എ ടി എം കളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

നബാര്‍ഡ് പുതിയതായി പ്രഖ്യാപിച്ചതും കേരളത്തില്‍ ഏറ്റവുമധികം സാദ്ധ്യതയുള്ളതുമായഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാപദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്‌സ് മുഖേനയുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയ്യാറായി വരുന്നു.

റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിന് വേണ്ടി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിങ് സേവനം നല്‍കുക എന്ന ലക്ഷ്യമാണ് കേരളബാങ്കിനുള്ളത്. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 7 മേഖലാ ഓഫീസുകളും, 13 ജില്ലകളില്‍ വായ്പാ വിത രണ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ കേരള ബാങ്കിന് 769ശാഖകളാണുള്ളത്.പ്രാഥ മിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും ശക്തിപ്പെടുത്തിസഹകരണ ബാങ്കിങ് രംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുക എന്ന ദീര്‍ഘകാല വികസന ലക്ഷ്യവും കേരള ബാങ്കിനുണ്ട്.

പത്ര സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് സിഇഒ പിഎസ് രാജന്‍, കേരള ബാങ്ക് സിജിഎംകെസിസഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാന വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ചവിജ്ഞാപനത്തിനും(നമ്പർ: എസ്.എസ്-1/314/2...തുട൪ന്ന് വായിക്കുക


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന...തുട൪ന്ന് വായിക്കുക


കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാ പിച്ചു

ന്യൂഡൽഹി : കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തികഉത്തേജനപാക്കേജ് പ്രഖ്യാ പിച്ചു. കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെകരകയറ്റാൻ വേണ്ടിയാണ് മൂന്നാം ഉത്തേജക പാക്കേജ് കേന്ദ്രം ഒരുക്കുന്നത്. രാജ്യത്തെ 10 മേഖലകളിൽ ഉത്പാ...തുട൪ന്ന് വായിക്കുക


ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം: ചരിത്രപരമായ ദൗത്യം പൂർത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനക ളുമായി നടന്നചർച്ചയോടെ പൂർത്തീകരിച്ചതായിസഹകരണമന്ത്രികടകംപള്ളിസുരേന്ദ്രന്‍പറഞ്ഞു. കേരള സംസ്ഥാന സ...തുട൪ന്ന് വായിക്കുക


സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽ കുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു രാജ്യത്തെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാ...തുട൪ന്ന് വായിക്കുക


സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി

ന്യൂഡൽഹി : സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗ മായാണ് വിവരങ്ങള്‍ ലഭിച്ചത്.വിദേശത്തു ള്ള കള്ളപ്പണം നിയന്ത്രിക്ക...തുട൪ന്ന് വായിക്കുക


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. 10 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാന...തുട൪ന്ന് വായിക്കുക


ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി -ഷാഗുണ്‍- അവതരിപ്പിച്ച് എസ്ബിഐ ജനറല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ഇന്‍ഷുറന്‍സ് -ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക- എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസിഅവ തരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ)ചട്ടങ്ങള്‍ ക്കന...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ ...തുട൪ന്ന് വായിക്കുക


ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷ ത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ

തിരു; ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇൻഡ്യാ ബാങ്ക് റിട്ടയറീസ് ആന്റ് പെൻഷനേഴ്സ് കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബാങ്ക് ദേശസാൽക്ക രണ ദിനത്തിൽ സംഘടിപ്പിച്ച...തുട൪ന്ന് വായിക്കുക


500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 30ന് റിസർവ് ബാങ്കിന്റെ മുംബൈഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ...തുട൪ന്ന് വായിക്കുക


ആലപ്പുഴയിലെ നിക്ഷേപ വായ്പാ അനുപാതം അഞ്ച് ശതമാനം ഉയര്‍ന്നു

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷ തയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എംപിമുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപവായ്‌പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31...തുട൪ന്ന് വായിക്കുക


സിഎസ്ബി ബാങ്കിന് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 197 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്‍റെ നികുതിക്കുമുമ്പുള്ള ലാഭം 13...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.