Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

ഈ വർഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ തീർത്ഥാടകരെ കൊണ്ട് നടത്തും

28/9/2020

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരി മല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തും.മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ ഉന്നതതലയോഗ ത്തി ലാണ് തീരുമാനം. 1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ തിനാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെമണ്ഡല മകരവിളക്ക് തീർത്ഥാടനംപ്രതീകാത്മ കമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.

2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാംഎന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സി പ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി,ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാ ണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെസമിതിയിൽ ഉൾപ്പെടു ത്തുന്ന കാര്യംചീഫ് സെക്രട്ടറിതീരു മാനിക്കുo. മറ്റു സംസ്ഥാനങ്ങളിൽ ആവ ശ്യമെങ്കിൽ പ്രചരണാര്‍ത്ഥം ഉദ്യോഗസ്ഥരെഅയച്ച് ചര്‍ച്ചകള്‍നടത്തേണ്ടതാണ്.

3. ശബരിമല തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണമായും വെര്‍ച്വൽ ക്യൂ സംവിധാന ത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായി രിക്കും ഈ വര്‍ഷത്തെ പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.

4. ആന്ധ്ര,തെലങ്കാന,കര്‍ണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തിൽ കത്ത് ഇട പാടോ വെര്‍ച്വൽ യോഗങ്ങളോ നടത്തുന്നതാണ്.

5. കോവിഡ് -19 രോഗബാധിതർ തീര്‍ത്ഥാടനത്തിന് എത്താത്തസാഹചര്യം ഉറപ്പ് ഉറപ്പുവരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പി ന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.

6. തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീര്‍ത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നി ധാനത്തും തീര്‍ത്ഥാടകരെ വിരിവ യ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയിൽ വിരിവയ്ക്കാ നുള്ള സൗകര്യം ഉണ്ടായിരിക്കും.

7. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽ വെള്ളം വാങ്ങാവുന്നതുംമടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽ കുന്നതുമാണ്.

8. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ളഅന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്ളേറ്റിൽ അന്നദാനം നൽകും.

9. സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യ സിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീര്‍ത്ഥാടക രുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാ ക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.

9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞ തിനാൽ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയു ടെ സേവനം ലഭ്യമാക്കും.

10. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.

11. ഭക്തര്‍ മല കയറുമ്പോൾ മാസ്ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.

12. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.

13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോ ക്കാള്‍ പാലിച്ചുമാത്രം നടത്തുന്നതാണ്.

14. പമ്പ എരുമേലി എന്നിവിടങ്ങളില്‍ സ്നാനഘട്ടങ്ങളില്‍ കോവിഡിന്റെപശ്ചാത്തലത്തില്‍സ്പ്രിംഗ്ളര്‍/ ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

15. തീര്‍ത്ഥാടനത്തിന് മുമ്പ് പമ്പയിലേയ്ക്കുള്ള വിള്ളൽവീണ റോഡ് അടിയന്തിരമായിപുതുക്കി പ്പണിയും.

16. ശബരിമലതന്ത്രിയുടെ നി‍ര്‍ദ്ദേശങ്ങൾ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങൾ നടത്തുo.

17. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല.

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, വെദ്യുത വകുപ്പ് മന്ത്രി എം.എം.മണി,ഇറി ഗേഷന്‍ വകുപ്പ് മന്ത്രി എ.കെ.കൃഷ്ണന്‍ കുട്ടി,എം.എൽ.എമാരായപി.സി.ജോര്‍ജ്,രാജുഎബ്രഹാം, ഇ.എസ് ബിജിമോള്‍, ജിനേഷ് കുമാര്‍, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍.വാസു, റവന്യു (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാകളക്ടര്‍ നൂഹ് ബാവ, ശ്രീ.ജയദേവ്. ജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, ജന പ്രതിനിധികള്‍,തിരു വിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും വിവിധ വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർ എന്നി വരും പങ്കെടുത്തു.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍

പാറ്റ്‌ന : ജാതി വിവേചനത്തെ മറികടക്കാന്‍ മികച്ച പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. സ്വന്തമായി മാട്രിമോണിയല്‍ വെബ്സൈറ്റ് തുറന്ന സര്‍ക്കാര്‍, ഇതില്‍ നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.ഒറ്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോ ടതിയില്‍ ഹര്‍ജി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോ ടതിയില്‍ ഹര്‍ജി. അക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കു ന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതി യി...തുട൪ന്ന് വായിക്കുക


ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല

ശബരിമല: മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ശബരിമല യിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല. കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ ലേല നടപടികളുമായി സഹകരിക്കില്ലെന്ന  നിലപാടിലാണ് കച്ചടവടക്കാര്‍. 162 വ്യാപാര സ്ഥാപന ങ്ങള്...തുട൪ന്ന് വായിക്കുക


യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ നാലെണ്ണം ശിവശങ്കര്‍ അടക്കം നാല് പേര്‍ക്ക് കിട്ടിയതായി വിജിലന്‍സ്

തിരു: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ നാലെണ്ണം ശിവശങ്കര്‍ അടക്കം നാല് പേര്‍ക്ക് കിട്ടിയതായി വിജിലന്‍സ് കണ്ടെ ത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊബൈല്‍ ഫോണുകള്‍ ശിവശങ്കറിന് പുറ മെ, ജിത...തുട൪ന്ന് വായിക്കുക


നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി യില്‍ കക്ഷി ചേര്‍ക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള ആവശ്യം തടയണ...തുട൪ന്ന് വായിക്കുക


ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചസംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. യുവതി ജോലി ചെയ്യുന്ന കടയുടമയാണ് ഹണി ട്രാപ്പില്‍ കുടുങ്ങിയത്. ...തുട൪ന്ന് വായിക്കുക


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവo : വിദേശത്തേക്ക് കടന്ന ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവ ത്തില്‍ വിദേശത്തേക്ക് കടന്ന വയനാട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1439 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 32 കേസും 28 അറസ്റ്റും

തിരു ; നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 28 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ആറ്, തിരുവനന്തപുരം റൂറല്‍ മൂന്ന്, കൊല്ലം റൂറല്‍ ഒന്ന്,ആലപ്പുഴനാല്, കോട്ടയം മൂന്ന്, ഇടുക്കി ഏഴ്, എറണാകുളം റൂറല്‍ അഞ്ച്, പാലക...തുട൪ന്ന് വായിക്കുക


നവംബർ മൂന്നിന് കേരളമാകെ പത്ത് ലക്ഷം വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ . രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും

തിരു: ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങ ളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയി ൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണ...തുട൪ന്ന് വായിക്കുക


യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

തിരു: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ കൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷി ക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്. 2020 ജ...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്ക് വൈറ്റ് കെയിന്‍ വിതരണം ചെയ്തു

തിരു: കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവര്‍ക്ക് 150 സ്മാര്‍ട്ട് വൈറ്റ് കെയിനുകള്‍ ആംവേ വിതരണം ചെയ്തത്. ...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പി ക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍,ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു

(ചിത്രം: എസ് എ ടി യിൽ ആരംഭിച്ച ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർവഹിക്കുന്നു) തിരു: എസ് എ ടി ആശുപത്രിയിൽ എസ് എ ടി ആശുപത്രിഹെല്‍ത്ത് എഡ്യൂക്കേഷന്‍സൊസൈറ്റി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ...തുട൪ന്ന് വായിക്കുക


ആലപ്പുഴ റൈസ് പാര്‍ക്കിന് ഭരണാനുമതി

തിരു: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കി...തുട൪ന്ന് വായിക്കുക


മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു

തിരു: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തുംപമ്പയിലുംനിലക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവർ http:// tra...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.