Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം: മന്ത്രി ടി എം തോമസ് ഐസക്ക്

27/9/2020

കണ്ണൂര്‍ : കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കു കയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 10 സ്പിന്നിംഗ് മെഷീനുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്.

സര്‍ക്കാര്‍ കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയര്‍ പുനസ്സംഘടനയുടെ ഭാഗമായി 100 കയര്‍ സംഘങ്ങളില്‍ 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം. നവംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിക്കാണ് മെഷീ നുകളുടെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2016 കാലയളവില്‍ 7000 ടണ്‍ആയി രുന്നു സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം. ഇന്നത് 20000 ടണ്ണിലേക്ക് ഉയര്‍ത്താനായി. 40000 ടണ്‍ എന്ന വാര്‍ഷിക ഉല്‍പാദന ലക്ഷ്യത്തിലേക്കു കയര്‍പിരി മേഖലയെ എത്തിക്കുന്നതിനായാണ് മികച്ച ഉല്‍പാദന ക്ഷമതയുള്ള എഎസ്എം മെഷീനുകള്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കു ന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. ഇതിലൂടെ ഉല്‍പാദന മികവ് കൈ വരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനാവും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പദ്മനാഭന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കണ്ണൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവത രിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബാംബൂ ബസാറും പുതിയ പനമ്പ് നെയ്ത്ത് കേന്ദ്രവും തുറന്നു

കോട്ടയം/കൊച്ചി: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കുമരകത്ത് ബാംബൂ ബസാറും എറണാകുളം ചുള്ളിയില്‍ പനമ്പ് നെയ്ത്ത കേന്ദ്രവും തുറന്നു. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രണ്ട് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണനിലവാരമുള്ള മുള ഉല്‍പ...തുട൪ന്ന് വായിക്കുക


അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത്

തിരു: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത...തുട൪ന്ന് വായിക്കുക


ശിവശങ്കര്‍ വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍

തിരു:ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡി ക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1792 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 49 കേസും 174 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 174 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ 15, ആലപ്പുഴ 11, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര...തുട൪ന്ന് വായിക്കുക


മീറ്റര്‍ കമ്പനിയുടെ വെഹിക്കിള്‍ ട്രാക്കിങ് ഉപകരണം വിപണിയിലേക്ക്

തിരു: വാഹനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപ ണിയിലേക്ക് . ഐആര്‍എന്‍എസ്എസ് യൂണി 140 എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഇന്ത്യ...തുട൪ന്ന് വായിക്കുക


ആകാശവും റോഡും കീഴടക്കാന്‍ കെല്‍ട്രോണില്‍ നവീന സങ്കേതങ്ങള്‍

തിരു: ഉല്‍പ്പാദനയൂണിറ്റുകളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ ആധു നികവല്‍ക്കരണ പ്രവൃത്തികള്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രോ ണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെല്‍ട്രോണ്‍)പൂര്‍ത്തിയായി.എയ്‌റോ സ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയു...തുട൪ന്ന് വായിക്കുക


ബസുകൾ യഥാ സമയം പരിപാലിച്ചില്ല: ‍ഡിപ്പോ എഞ്ചിനീയറെ സ്ഥലം മാറ്റി

(സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം) തിരു; കെ. എസ്.ആർ.ടി.സി ബസുകൾ യഥാസമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ എറുണാകുളം ഡിപ്പോഎഞ്ചിനീയർ പി.പി.മാർട്ടിനെ സുൽ ത്താൻ ബത്തേരി യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു. പകരംസുൽത്താൻബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എ...തുട൪ന്ന് വായിക്കുക


എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരു: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോ...തുട൪ന്ന് വായിക്കുക


എം ശിവശങ്കർ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗo ഐ.സി.യുവിൽ

തിരു: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽഐ.സി. യുവിലാണ്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് പുറത്തു വിടു ന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർ ണ്...തുട൪ന്ന് വായിക്കുക


കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ് എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ...തുട൪ന്ന് വായിക്കുക


സപ്ലൈകോ നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി

തിരു : 5 കിലോമീറ്ററിനു 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കി സപ്ലൈകോ, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി. കോവിഡ് കാലത്തു സാധനംവാങ്ങാ നുള്ള പ്രയാസം പരിഗണിച്ചാണു പദ്ധതി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവന ന്തപുരം...തുട൪ന്ന് വായിക്കുക


ബാങ്ക് ഓഫ് ബറോഡ വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം പരിഗണിക്കുന്നു

ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡ അടുത്ത നാല് മുതല്‍ അഞ്ച് വരെയുള്ള വര്‍ഷത്തെ കാല യളവിനുള്ളില്‍ പകുതിയോളം വരുന്ന ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളില്‍ നിന്നും ബാക്കിയുള്ളവരെ വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം പരിഗണിക്ക...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1854 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 57 കേസും 86 അറസ്റ്റും

തിരു:നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ 15, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 16, കോട്ടയം നാല്, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശ...തുട൪ന്ന് വായിക്കുക


മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത കാലംചെയ്തു.

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത കാലംചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായി രുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സ യിലായിരുന്നു. 2007 ഒക്ടോബർ രണ്ടിനാണ്​​ സഭയുടെ മെത്രാപ്പോലീത്തയ...തുട൪ന്ന് വായിക്കുക


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തേണ്ട ഒരു നിയമനവും കുടുംബശ്രീ അടക്കമുള്ള ഏജന്‍സികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല

തിരു: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തേണ്ട ഒരു നിയമനവും കുടുംബശ്രീ അടക്ക മുള്ള ഏജന്‍സികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു സര്‍ക്കാര്‍ അനുവദിച്ച തസ്തികകളിലേക്ക് പിഎസ്‌സിമുഖേ ന യും പിഎസ്‌സ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.