Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ്-19 കാലത്തെ മികച്ച സിഇഒ മാരുടെ ആഗോള പട്ടികയിൽ യു‌എസ്‌ടി ഗ്ലോബൽ സി‌ഇ‌ഒ കൃഷ്ണ സുധീന്ദ്ര

18/9/2020

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണസുധീന്ദ്ര ഇടം പിടിച്ചത്. 2020 മാർച്ച് മുതൽ ജൂലൈ വരെയുള്ള ജീവനക്കാരുടെ ഫീഡ്ബാക്ക് വിലയിരു ത്തിയാണ് ഗ്ലാസ്‌ഡോർ പട്ടിക പ്രസിദ്ധീകരിച്ചത്.

ജീവനക്കാരുടെ അവലോകനങ്ങളുടെ ഗുണനിലവാരം, സി‌ഇ‌ഒ അപ്രൂവൽ റേറ്റിംഗുകൾ എന്നിവ യ്ക്കു പുറമെ, പകർച്ചവ്യാധി സമയത്തെ നേതൃത്വത്തെ വിലയിരുത്തുന്ന അഭിപ്രായങ്ങളും ഗ്ലാസ്‌ഡോർ പരിശോധനയ്ക്ക് വിധേയമാക്കി. പട്ടികയിലെ എട്ട് ടെക് സിഇഒമാരിൽ ഒരാളായ കൃഷ്ണ സുധീന്ദ്രയ്ക്ക് 86 ശതമാനം ലീഡർഷിപ്പ് സ്കോർ ലഭിച്ചു. സർവേയിൽ 18-ആം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്.

വർക്ക്-ലൈഫ് ബാലൻസിന് നൽകിയ മുൻഗണന; ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിൽ പ്രകട മാക്കിയ താത്പര്യം; വഴക്കമുള്ള, റിമോട്ട് വർക്കിങ്ങ് ‌നയങ്ങൾ മുന്നോട്ടു വെച്ചതിലെ മികവ്; ആരോഗ്യ ആനുകൂല്യങ്ങൾ നടപ്പിലാക്കിയതിലെ കാര്യക്ഷമത; തുടർച്ചയായ, മെച്ചപ്പെട്ട ആശയ വിനിമയം സാധ്യമാക്കിയതിലെ മേന്മ തുടങ്ങിയവയിൽ ജീവനക്കാരുടെ പ്രതികരണങ്ങളാണ് സർവേ വിലയിരുത്തിയത്.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമങ്ങളിൽ മുന്നേറുന്ന ലീഡർമാരുടെ അഭിമാനാർ ഹമായ പട്ടികയിൽ ഇടം പിടിച്ചതിൽ താൻ വിനയാന്വിതനാണെന്ന് യുഎസ്ടിഗ്ലോബൽചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. യു‌എസ്‌ടി ഗ്ലോബലിൽ‌ ശ്രദ്ധാകേന്ദ്രം ഞങ്ങളുടെ ജീവനക്കാരാണ്- അഭിമാനകരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന യു‌എസ് അസോസിയേറ്റുകൾ ആണ് നേട്ടങ്ങൾക്കെല്ലാം പിന്നിലുള്ളത്. ഞാൻ അവരുടെ ഒരു പ്രതിനിധി മാത്രമാണ്. നിലകൊ ള്ളുന്ന മൂല്യങ്ങൾക്കായി ജീവിക്കുകയും കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിസ്വാർഥ മായി പ്രവർത്തിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത നായകന്മാരാണ് ഈ ജീവനക്കാർ.അതിനു ളള യഥാർഥ തെളിവാണ് ഈ അംഗീകാരം. പകർച്ചവ്യാധിയുടെ ഈ കാലത്ത് അവർ അതി കഠിനമായ ജോലികൾ നിറവേറ്റി. ഒപ്പമുള്ളവരുടെയും ഉപയോക്താക്കളുടെയും കമ്മ്യൂണിറ്റിയു ടെയും പരിപാലനത്തിൽ കേവലമായ ചുമതലകൾക്കപ്പുറം പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞി ട്ടുണ്ട്. പ്രതിസന്ധിയുടെ കാലം തരണം ചെയ്തുകൊണ്ടുള്ള കോവിഡാനന്തര കാലത്തും ഞങ്ങളു ടെ ക്ലയന്റുകളുടെയും അവരുടെഉപയോക്താക്കളുടെയും വിജയം ഉറപ്പാക്കുന്ന വിധത്തിൽ പ്രവർ ത്തിക്കും. സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയും വ്യക്തിഗത ആവശ്യങ്ങളിൽ ശ്രദ്ധയർ പ്പിച്ചും ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നല്കിയും മുന്നോട്ടുപോകാ നാണ് ആഗ്രഹിക്കുന്നത്, ” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്നായി അംഗീകരിക്കുന്ന ഗ്ലാസ്ഡോറിൻ്റെ 2020-ലെ ടോപ് 100 ബെസ്റ്റ് പ്ലെയ്സസ് റ്റു വർക്ക് എന്ന ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും യു എസ്ടി ഗ്ലോബൽ നേടിയിട്ടുണ്ട്.

സി‌ഇ‌ഒ ആയി ചുമതലയേറ്റ ഒരു വർഷത്തിനുള്ളിൽ തന്നെ കൃഷ്‌ണയെ ഗ്ലാസ്‌ഡോറും ജീവന ക്കാരും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്നും ഏറ്റവും പ്രയാസകരമായ ഒരു ബിസിനസ് കാല ഘട്ടത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും യുഎസ്ടി ഗ്ലോബൽ എക്സിക്യൂട്ടീവ് ചെയർമാൻ പരസ് ചന്ദാരിയ അഭിപ്രായപ്പെട്ടു. "ഇപ്പോഴത്തെ പ്രതിസന്ധി ബിസിനസ് പ്രവർത്തനങ്ങളെയും ജോലിയെയും അടിസ്ഥാനപരമായി മാറ്റിത്തീർക്കുമെന്ന് ഞങ്ങൾക്കറിയാം. കൃഷ്ണയ്ക്കു പിന്നിൽ ഞങ്ങൾ ഉറച്ചു നില്ക്കും. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലും അർപണബോധത്തിലും വിശ്വാസ മുണ്ട്. ഉപയോക്താക്കൾക്കൊപ്പം നിലയുറപ്പിച്ച്, അവരുടെ സംരംഭങ്ങളുടെ വിജയകരമായ പരി വർത്തനത്തിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം മുഴുകുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിനു കീഴിൽ പ്രതിസന്ധി മറികടക്കാനും കൂടുതൽ കരുത്തോടെയും ഊർജസ്വലതയോടെയും മുന്നേ റാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

2019 മെയിലാണ് കൃഷ്ണ സുധീന്ദ്ര കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കുന്നത്. 26വർഷത്തി ലേറെ കാലം വൻകിട കമ്പനികളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം, കമ്പനിയുടെ ബി സിനസ്സ് വളർച്ചയിലും ഷെയർഹോൾഡർ മൂല്യം സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. സിഇഒ ആയി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, കമ്പനിയുടെ പ്രസിഡന്റായും സിഎഫ്ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപയോക്തൃ-വിപണി വിപുലീകരണം, ധനകാര്യം തുടങ്ങിയ ചുമതല കളാണ് അക്കാലത്ത് നിർവഹിച്ചത്. യു‌എസ്‌ടി ഗ്ലോബലിലെ തന്റെ 16 വർഷത്തെ കരിയറിൽ, നിരവധി ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും സംയുക്ത സംരംഭങ്ങൾക്കും മേൽനോട്ടം നിർവ ഹിച്ച വ്യക്തിയാണ് അദ്ദേഹം. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിങ്ങിലും ധന കാര്യത്തിലും ബിരുദം നേടിയിട്ടുള്ള കൃഷ്ണ സുധീന്ദ്ര ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ് .


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നട പടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി. ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത...തുട൪ന്ന് വായിക്കുക


12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങ ളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1278 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 77 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ നാല്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ആറ്,തൃശൂര്‍ സിറ്റി ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് സി...തുട൪ന്ന് വായിക്കുക


സമൂഹ മാധ്യമങ്ങൾക്കായി കരിനിയമം, അണു കാവ്യരചന അവസാനിപ്പിക്കാൻ സോഹൻ റോയ്

അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരാൻ നിശ്ചയിച്ച 118 എ എന്ന വകുപ്പ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്ന് കവിയും സംവിധായകനുമായ സോഹൻ റോയ്. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം...തുട൪ന്ന് വായിക്കുക


നെടുമങ്ങാടിന്റെ പ്രവര്‍ത്തനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകയാക്കണം: മന്ത്രി ഇ.പി ജയരാജന്‍

തിരു; നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് സമാനതകളി ല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.നെടു മങ്ങാടിന്‍ അഭയം പദ്ധതി, അതിജീവനം പരിശീലന കേന്ദ്രം, ജൈവഗ്രാമം പദ്ധതിയിലൂടെ സമാ ഹരി...തുട൪ന്ന് വായിക്കുക


ഫേസ്ബുക്ക് ചിത്രരചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

തിരു; ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ യു.പി., ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഫേസ്ബുക്ക് ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗത്തില്‍ സഞ്ജയ് വി...തുട൪ന്ന് വായിക്കുക


നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

തിരു : നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏഴാച്ചേരി രാമചന്ദ്രൻ പുരസ്ക്കാരം ഏറ്റു വാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയാണ് അവാർഡിനർഹമാ യത്. ഒരു ല...തുട൪ന്ന് വായിക്കുക


ഇകോം എക്സ്പ്രസ് കേരളത്തിൽ ലാസ്റ്റ്മൈൽ ഡെലിവറി ഫ്രാഞ്ചസികളെ ക്ഷണിക്കുന്നു

കൊച്ചി : ഇ-കൊമേഴ്‌സ് വ്യവസായത്തിന് സാങ്കേതിക വിദ്യയിലൂന്നി സേവനം നടത്തുന്നപ്രശസ്ത കമ്പനിയായ ഇകോം എക്സ്പ്രസ്, ഓൺ‌ലൈൻ ഓർഡർ സാധനങ്ങളുടെ വിതരണം ചെയ്യുന്നതി നായി കേരളത്തിൽ വിവിധയിടങ്ങളിൽ ഫ്രാഞ്ചസികൾ നടത്താനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രധാനനഗരങ്ങളും പട്...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ ബുധനാഴ്ച പ്രവർത്തനം ആരംഭിയ്ക്കും

(ചിത്രം: ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിലെ സ്റ്റുഡിയോ റൂം) തിരു: എസ് എ ടി ആശുപത്രിയിൽ ആരംഭിച്ച ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ(28/10/2020) പ്രവർത്തനം ആരംഭിയ്ക്കും. ആശുപത്രിയില്‍ ചികിത്സ യ്ക്കെത്തുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യപദ...തുട൪ന്ന് വായിക്കുക


ട്രഷറി നിക്ഷേപം ലാഭകരമാക്കും: മന്ത്രി തോമസ് ഐസക്

വടക്കഞ്ചേരി: ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനുംഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്...തുട൪ന്ന് വായിക്കുക


ഹെല്‍മെറ്റ് ധരിക്കാതെ യാത്ര : ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി

തിരു: ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.പിഴ ചുമത്തുന്നതിനുപുറമേയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇന്നു മുതല്‍ പരിശോധന ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്ക...തുട൪ന്ന് വായിക്കുക


കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും സന്തോഷ് ഈപ്പന്റെ മൊഴി

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍ കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ റ്റിന് സന്തോഷ് ഈപ്പന്റെ മൊഴി. തുടര്‍ന്ന് ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചു തന്നെ ലൈഫ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം തുടങ്ങാതെ വിജിലന്‍സ്

കൊച്ചി : ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം പോലും തുടങ്ങാതെ സംസ്ഥാന വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണകരാ റുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്വപ്ന സുരേഷിന്റെയോ മുഖ്യമന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍

തിരു: സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.